ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടന തെരഞ്ഞെടുപ്പ് നടപടികളിലേക്ക്

New Update
Iycc

ബഹ്‌റൈൻ: ഐ.വൈ.സി.സി ബഹ്‌റൈൻ ഘടകത്തിലെ വാർഷിക സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ ഒക്ടോബർ 31 മുതൽ ആരംഭിക്കും. നവംബർ മാസാവസാനത്തോടെ പുതിയ സെൻട്രൽ കമ്മിറ്റിയുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകും.

Advertisment

സംഘടനയുടെ ഘടനാപരമായ പ്രക്രിയപ്രകാരം, ബഹ്‌റൈൻ മുഴുവൻ 9 ഏരിയകളായി വിഭജിച്ചിരിക്കുന്നതിനാൽ, ഏരിയ കൺവെൻഷനുകളും അവയുമായി ബന്ധപ്പെട്ട ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പുകൾക്കുമാണ് തുടക്കമാകുന്നത്. ഓരോ ഏരിയകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നാണ് പുതിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുക. ഒക്ടോബർ 31 വെള്ളിയാഴ്ച സൽമാബാദ്/ട്യൂബ്ലി ഏരിയ തെരഞ്ഞെടുപ്പോടെയാണ് തെരഞ്ഞെടുപ്പിന് തുടക്കമാകുക.

ഐ.വൈ.സി.സി 2013 മുതൽ പ്രതിവർഷം പുതിയ കമ്മിറ്റികൾ രൂപീകരിക്കുന്ന രീതിയിലാണ് പ്രവർത്തിച്ചുവരുന്നത്. 'സമൂഹിക നന്മക്ക് സമർപ്പിത യുവത്വം' എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ചാണ് ഐ.വൈ.സി.സി പ്രവർത്തിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിലെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരെ കൂടാതെ മുൻ പ്രസിഡന്റുമാർ അടങ്ങിയ തെരഞ്ഞെടുപ്പ് നിർവ്വഹണ ബോർഡ് നിലവിൽ വന്നു.

Advertisment