ഐ.വൈ.സി.സി ബഹ്‌റൈൻ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 30, 31 തിയതികളിൽ

New Update
iycc120

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റ് 2025 ജനുവരി 30, 31 തിയതികളിൽ നടക്കും.

Advertisment

ഹൂറയിലെ അൽ ടീൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. 
കേരള ഫുട്ബോൾ അസോസിയേഷൻ ( കെ.എഫ്.എ ബഹ്‌റൈൻ )നു മായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.


മത്സരത്തിലെ വിജയികൾക്ക് ട്രോഫികൾ, മെഡലുകൾ, ക്യാഷ് അവാർഡുകളടക്കം നൽകപ്പെടുന്നതാണ്.

ബഹ്‌റൈനിലെ 8 പ്രമുഖ ടീമുകളും, മികച്ച കളിക്കാരും മാറ്റുരക്കുന്ന മത്സരം വീക്ഷിക്കാൻ എല്ലാവരെയും സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, സ്പോർട്സ് വിംഗ് കൺവീനർ റിനോ സ്കറിയ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment