New Update
/sathyam/media/media_files/2025/05/23/iYjdOhLiGk1PjPwWB0Bx.jpg)
മനാമ : ഇന്ത്യൻ വിവരസാങ്കേതിക വിദ്യയെ ലോകോത്തരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തി നാലാമത് രക്തസാക്ഷിത്വ ദിനാചരണം 2025 മെയ് 23 വെള്ളിയാഴ്ച വൈകിട്ട് 6.30 നു മനാമയിലുള്ള കെ സിറ്റി ഹാളിൽ വെച്ച് നടക്കും.
Advertisment
അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് പുഷ്പാർച്ചയും അനുസ്മരണ യോഗവും സംഘടിപ്പിക്കും. ബഹ്‌റൈനിലെ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലുള്ളവർ പങ്കെടുക്കും.
പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. ഇന്ത്യ ഇന്ന് ലോകത്തിൻ്റെ മുമ്പിൽ തല ഉയർത്തി നിൽക്കുന്നത് രാജീവ് ഗാന്ധിയെപ്പോലെയുള്ള മുൻകാല പ്രധാനമന്ത്രിമാരുടെ ദീർഘ വീക്ഷണത്തിന്റെ ഫലമാണ് എന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ് അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us