New Update
/sathyam/media/media_files/2025/06/05/sdbLA91XEFDuMOyZKWGi.jpg)
മനാമ : ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ മുൻ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും, ഇടുക്കി എം പി യുമായ ഡീൻ കുര്യാക്കോസ് എം പി യെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു.
Advertisment
ജൂൺ 27 നു കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 നെ സംബന്ധിച്ചും, കഴിഞ്ഞ യൂത്ത് ഫെസ്റ്റിലൊന്നിൽ എം പി പങ്കെടുത്ത കാര്യവും, സംഘടനയുടെ പ്രവർത്തനങ്ങളും ചർച്ചയായി.
ദേശീയ വൈസ് പ്രസിഡന്റുമാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, മെമ്പർഷിപ്പ് കൺവീനർ സ്റ്റെഫി സാബു, മുൻ ദേശീയ പ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം, ഫാസിൽ വട്ടോളി, ജിതിൻ പരിയാരം, മുൻ ദേശീയ ട്രഷറർ നിധീഷ് ചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം അൻസാർ ടി ഇ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us