/sathyam/media/media_files/2025/12/04/iycc-2025-12-04-21-16-10.jpg)
മനാമ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർഥികൾക്ക് പിന്തുണ ഉറപ്പാക്കാനായി ഐ.വൈ.സി.സി ബഹ്‌റൈൻ ത്രിദിന പ്രചാരണ കാമ്പയിൻ പ്രഖ്യാപിച്ചു. 2025 ഡിസംബർ 5 മുതൽ ഡിസംബർ 8 വരെയാണ് ഈ പ്രത്യേക കാമ്പയിൻ നടക്കുക.
​പ്രവാസ ലോകത്തുനിന്ന് നാട്ടിലെ സ്ഥാനാർഥികൾക്ക് ഓൺലൈൻ പിന്തുണ നൽകുക, വോട്ടർമാരെ വിവരങ്ങൾ അറിയിക്കുകയും വോട്ട് അഭ്യർത്ഥന നടത്തുകയും ചെയ്യുന്നതിനായി ഡിജിറ്റൽ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, നാട്ടിലുള്ള സംഘടന പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി യു.ഡി.എഫിന് പിന്തുണ നൽകുക, എന്നിവയാണ് കാമ്പയിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
​കാമ്പയിൻ്റെ ഭാഗമായി മീറ്റിംഗുകൾ, ഫോൺ കാളുകൾ, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഐ.വൈ.സി.സി. ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.
​യു.ഡി.എഫ്. സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ ബഹ്‌റൈനിലെ കോൺഗ്രസ് യുവജനത ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും, ജനവിരുദ്ധ കേരള സർക്കാരിന്നുള്ള ജനങ്ങളുടെ മറുപടി ആവും ഈ തിരഞ്ഞെടുപ്പെന്നും അവർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് പിന്തുണ നൽകുവാൻ ഐ.വൈ.സി.സി യുടെ പല പ്രവർത്തകരും,ഭാരവാഹികളും നാട്ടിൽ പോകുന്നുണ്ടെന്ന വിവരവും പത്രകുറിപ്പിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us