ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025, ഓഫീസ് ഉത്ഘാടനം ബഷീർ അമ്പലായി നിർവഹിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
ABASHEER AMBALAYI UTH

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025,
സ്വാഗതസംഘ കമ്മിറ്റി ഓഫീസ് ഉത്ഘാടനം സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി നിർവഹിച്ചു.

Advertisment

2025 ജൂൺ 27 നാണ് യൂത്ത് ഫെസ്റ്റ് നടക്കുന്നത്. നാട്ടിലെ പ്രമുഖ കോൺഗ്രസ്സ് രാഷ്ടീയ, സാമൂഹിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടിക്ക് പ്രമുഖ ഗായകൻ ഹനാൻ ഷാ യുടെ സംഗീത വിരുന്ന് ഉൾപ്പെടെ ക്രമീകരിച്ചിട്ടുണ്ട്.


 ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി രാജേഷ് പന്മന, ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫാസിൽ വട്ടോളി, ഫൈനാൻസ് കൺവീനർ അൻസാർ താഴ, പബ്ലിസിറ്റി കൺവീനർ മുഹമ്മദ്‌ ജസീൽ, റിസപ്ഷൻ കൺവീനർ നിധീഷ് ചന്ദ്രൻ, മാഗസിൻ എഡിറ്റർ ജയഫർ വെള്ളേങ്ങര, മുൻ ദേശീയ പ്രസിഡന്റ്‌ ബേസിൽ നെല്ലിമറ്റം, മുൻ ദേശീയ ട്രഷറർ ഷബീർ മുക്കൻ, ദേശീയ കോർ കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ അടക്കമുള്ളവർ സന്നിഹിതർ ആയിരുന്നു.

Advertisment