ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

New Update
4e86ac07-92e3-4d23-972a-259dfe7adc17

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ഹിദ് -ആറാദ് ഏരിയ കമ്മിറ്റി അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. നിതിൻ ചെറിയാൻ (പ്രസിഡന്റ്), രാജേഷ് പന്മന (സെക്രട്ടറി), ഷെറിൻ (ട്രഷറർ) എന്നിവരാണ് പുതിയ കമ്മിറ്റിയെ നയിക്കുന്ന പ്രധാന ഭാരവാഹികൾ.

Advertisment

 വൈസ് പ്രസിഡന്റായി റിച്ചിൻ ഫിലിപ്പിനെയും ജോയിന്റ് സെക്രട്ടറിയായി മനോജ് അപ്പുക്കുട്ടനെയും കൺവെൻഷൻ തിരഞ്ഞെടുത്തു. സംഘടനയുടെ വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.


ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായി അൻസു എബ്രഹാം, ഷിജോ കെ.എം, നിസ്സാം കരുനാഗപള്ളി, വർഗീസ് ടി തോമസ്, ബിന്യാമിൻ എന്നിവരെയും യോഗം തിരഞ്ഞെടുത്തു. കൂടാതെ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായി ബെൻസി ഗനിയുഡ്, ഷിന്റോ ജോസഫ്, റോബിൻ കോശി, റിയാസ് മുഹമ്മദ്‌ എന്നിവരെയും ഹിദ് -ആറാദ് ഏരിയയിൽ നിന്ന് നിശ്ചയിച്ചിട്ടുണ്ട്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വരും വർഷങ്ങളിൽ ഏരിയയിലെ സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കാനും പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും പുതിയ കമ്മിറ്റി നേതൃത്വം നൽകും.

Advertisment