ഉമ്മൻ ചാണ്ടിക്കും സി.വി. പത്മരാജനും സ്മരണാഞ്ജലി അർപ്പിച്ച് ഐ.വൈ.സി.സി. അനുസ്മരണ സമ്മേളനം

New Update
ummanchandi anusmarananm

മനാമ:എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം അനുസ്മരണ സമ്മേളനവും, അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായിരുന്ന അഡ്വ. സി.വി. പത്മരാജന്റെ അനുശോചന യോഗവും സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്നു. ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisment

കേരള രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങളായിരുന്ന ഉമ്മൻ ചാണ്ടിയെയും അഡ്വ. സി.വി. പത്മരാജനെയും അനുസ്മരിക്കാൻ ചേർന്ന യോഗത്തിൽ ബഹ്‌റൈനിലെ വിവിധ മേഖലകളിലെ പ്രമുഖരും പൊതുപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

പുഷ്പാർച്ചനയോടെ ആരംഭിച്ച പൊതുസമ്മേളനം ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ബഹ്‌റൈനിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബി ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ജനങ്ങളോടുള്ള സ്നേഹത്തെയും വികസന കാഴ്ചപ്പാടുകളെയും അദ്ദേഹം അനുസ്മരിച്ചു. സാധാരണക്കാരുടെ നേതാവായിരുന്ന ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ മഹാനായ വ്യക്തി ആണെന്നും, നിമിഷപ്രിയയുടെ കേസിൽ വധശിക്ഷ ഒഴിവാക്കൽ ഉണ്ടാക്കി എടുക്കാൻ അടക്കം അദ്ദേഹം സ്വീകരിച്ച കാര്യങ്ങൾ വളരെ വലുതാണെന്നും, സോമൻ ബേബി പറഞ്ഞു. 

അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ പിതാവിന്റെ മാത്രക പിന്തുടർന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെയുള്ളവർ മുഖേന നിമിഷ പ്രിയയെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ചു ദേശീയ വൈസ് പ്രസിഡന്റ്‌ അനസ് റഹിം സംസാരിച്ചു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും ആശംസിച്ചു.

ഉമ്മൻ ചാണ്ടിയുടെ പൊതുജീവിതത്തിലെ ലാളിത്യവും സുതാര്യതയും എടുത്തുപറഞ്ഞ ചടങ്ങിൽ പ്രതിസന്ധി ഘട്ടങ്ങളിൽപ്പോലും അദ്ദേഹം കാണിച്ച ദൃഢതയെയും ഇച്ഛാശക്തിയെയും പ്രശംസിച്ചു കൊണ്ടും, അഡ്വ. സി.വി. പത്മരാജന്റെ രാഷ്ട്രീയ രംഗത്തുള്ള സംഭാവനകളെക്കുറിച്ചും അദ്ദേഹത്തിന്റെ അർപ്പണബോധത്തെക്കുറിച്ചും ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.

കെ.എം.സി.സി സെക്രട്ടറി അഷ്‌റഫ്‌ കാട്ടിൽ പീടിക, കെ.എസ്.സി.എ വൈസ് പ്രസിഡന്റ്‌ യു കെ അനിൽകുമാർ, നൗക പ്രതിനിധി സജിത്ത് വെള്ളിക്കുളങ്ങര, പ്രവാസി ഗൈഡൻസ് ഫോറം പ്രസിഡന്റ്‌ ലത്തീഫ് കോളിക്കൽ, ഐ.വൈ.സി.സി വനിത വേദി കൺവീനർ മുബീന മൻഷീർ, കെ.എം.സി.സി പ്രതിനിധി ഫൈസൽ, ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ ദേശീയ പ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം, ബ്ലെസ്സൻ മാത്യു, ജിതിൻ പരിയാരം, ഫാസിൽ വട്ടോളി എന്നിവർ സംസാരിച്ചു.

Advertisment