ഐ വൈ സി സി മുഹറഖ് ഏരിയക്ക് പുതിയ നേതൃത്വം

ഐ വൈ സി സി ഒൻപതാമത് ഭരണ സമിതി തെരഞ്ഞെടുപ്പ് ഭാഗമായി മുഹറഖ് ഏരിയ തല തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഹറഖ് പ്രിയദർശിനി നഗറിൽ നടന്നു. ഏരിയ പ്രസിഡന്റ് രതീഷ് രവിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
iycc muharraq

മുഹറഖ്: ഐ വൈ സി സി ഒൻപതാമത് ഭരണ സമിതി തെരഞ്ഞെടുപ്പ് ഭാഗമായി മുഹറഖ് ഏരിയ തല തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഹറഖ് പ്രിയദർശിനി നഗറിൽ നടന്നു. ഏരിയ പ്രസിഡന്റ് രതീഷ് രവിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു.

Advertisment

ഏരിയ സെക്രട്ടറി റിയാസ് പി സ്വാഗതം ആശ്വസിച്ചു. ദേശീയ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. നിലവിലെ ഏരിയ കമ്മറ്റി നടത്തിയ ഒരു വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ചു നടന്ന സംഘടന ചർച്ചക്ക് മുൻ പ്രസിഡന്റ് അനസ് റഹിം നേതൃത്വം നൽകി. മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഏരിയ ഭാരവാഹികളെ യോഗം അഭിനന്ദിച്ചു. ഏരിയ ട്രഷറർ അൻഷാദ് റഹിം നന്ദി പറഞ്ഞു.

തുടർന്ന്  തെരഞ്ഞെടുപ്പ് കമ്മറ്റി നേതൃത്വത്തിൽ നടന്ന ഏരിയ തെരഞ്ഞെടുപ്പ് യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഏരിയ പ്രസിഡൻ്റ്: മണികണ്ഠൻ ചന്ദ്രോത്ത്, സെക്രട്ടറി: അബ്ദുൾ നൂർ, ട്രഷറർ: ഷഫീക്ക് ചാലക്കുടി, വൈസ് പ്രസിഡൻ്റ്: രതീശൻ മാഹി,  ജോയിൻ്റ് സെക്രട്ടറി: ജോജു പി പി, ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളായി രജീഷ് പി.സി, ചന്ദ്രൻ ചെറുവാറ്റ, മാത്യു ജോർജ്,അൻഷാദ് റഹീം, ഫൈസൽ ശിഹാബുദ്ദീൻ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായി അനസ് റഹീം, രതീഷ് രവി, റിയാസ്. പി, ഗംഗൻ മലയിൽ, ഷിഹാബ് കറുകപുത്തുർ എന്നിവരെയും തെരെഞ്ഞെടുത്തു 

Advertisment