ഐ.വൈ.സി.സി റിഫാ ഏരിയ കൺവൻഷൻ: ദേശീയ കമ്മിറ്റി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏരിയ തിരഞ്ഞെടുപ്പുകൾ പുരോഗമിക്കുന്നു

New Update
itcc bahasrin rifa

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ റിഫാ ഏരിയ കമ്മറ്റിയുടെ വാർഷിക പൊതുയോഗവും, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള കൺവൻഷനും തിങ്കളാഴ്ച നടക്കും. 

Advertisment

സൽമാബാദിലെ അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ രാത്രി 8 മണിക്കാണ് കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്ക് പുറത്ത് രൂപംകൊണ്ട ആദ്യ കോൺഗ്രസ്‌ യുവജന സംഘടനയായ ഐ.വൈ.സി.സി, ബഹ്‌റൈൻ വർഷംതോറും ഭാരവാഹികളെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഐ.വൈ.സി.സി ദേശീയ കമ്മറ്റി പ്രസിഡന്റ് ഷിബിൻ തോമസിന്റെ മേൽനോട്ടത്തിൽ
ദേശീയ കമ്മിറ്റി പ്രതിനിധികളും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളും ഉൾപ്പെടെ ഉള്ളവർ ചേർന്ന് റിഫാ ഏരിയ കമ്മറ്റിയുടെ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകും.


ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ നിലവിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെടുന്ന കൺവൻഷനുകൾ സജീവമായി നടന്നു വരികയാണ്. എല്ലാ ഏരിയകളിലെയും തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതോടെ, ഐ.വൈ.സി.സി യുടെ പുതിയ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയ കൺവെൻഷൻ നടക്കും.


റിഫാ ഏരിയയിലെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും കൺവൻഷനിൽ അവതരിപ്പിക്കും. വരും വർഷത്തെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനുള്ള കർമ്മപദ്ധതികൾക്കും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനും വേദിയാകുന്ന കൺവൻഷനിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ഏരിയ കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Advertisment