ബഹ്‌റൈൻ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ കീഴിൽ കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു

New Update
oicc baharin ekm

ബഹ്‌റൈൻ :  ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ കീഴിൽ കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. എറണാകുളം ജില്ലയിലെ കളമശ്ശേരി നിവാസികളായ കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടുത്തിയാണ്‌ പുതിയ കമ്മിറ്റി രൂപീകരിച്ചത്. പ്രസിഡൻറ് ആയി പീറ്റർ തോമസ്, ജനറൽ സെക്രട്ടറിയായി ജോൺസൻ തച്ചിൽ, ട്രഷറർ ആയി പോളി വിതയത്തിൽ എന്നിവരെ തെരെഞ്ഞെടുത്തു.

Advertisment

കൂടാതെ വൈസ്പ്രസിഡന്റ് ആയി ജീസ് ജോർജ്, സെക്രട്ടറിമാരായി സാംസൺ കെ.എ, ഷാൻ സലിം, പ്രിൻസ് കെ.ടി, എന്റർടൈൻമെന്റ് സെക്രട്ടറിയായി സണ്ണി അയിരൂർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഉമർ പാനായിക്കുളം, സുനിൽ ബാബു, ഇക്ബാൽ എം.എം, ജോഷി വർഗീസ്, ബെന്നി കെ.ഡി, ഷൈജോ വർഗീസ്, രഞ്ജിത് രാജൻ എന്നിവരെയും തെരെഞ്ഞെടുത്തു. 


സഗയ്യയിലുള്ള ഒഐസിസി ഓഫീസിൽ വച്ചു നടന്ന തെരഞ്ഞെടുപ്പിന് മണ്ഡലം കമ്മിറ്റി രൂപീകരണത്തിന് ജില്ലയിൽ നിന്ന് ചമതലയുള്ള ദേശിയ കമ്മിറ്റി വൈസ് പ്രസിഡന്റ് സിൻസൺ പുലിക്കോട്ടിൽ, കളമശ്ശേരി മണ്ഡലത്തിന്റെ ചുമതലയുള്ള ജില്ലാ സെക്രട്ടറി നിതീഷ് സക്കറിയ, ജില്ലാ പ്രസിഡൻറ് ജലീൽ മുല്ലപ്പിള്ളി, ജില്ലാ ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി എന്നിവർ നേതൃത്വം നൽകി.

Advertisment