മനാമ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നയിക്കുന്ന ജനാധിപത്യ അതിജീവന യാത്രയുമായി ബന്ധപ്പെട്ട്, കണ്ണൂർ മലപ്പട്ടത്ത് നടന്ന പൊതുയോഗത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എംപി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അക്രമം അഴിച്ചു വിട്ട സിപിഎം ഗുണ്ടായിസ സമീപനം ജനാധിപത്യത്തെ അവഹേളിക്കൽ ആണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഭവത്തിൽ സംഘടന ശക്തമായി പ്രതിഷേധിച്ചു.
അക്രമ നിയന്ത്രണം നടത്താൻ ശ്രമിക്കാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉൾപ്പെടെയുള്ള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് അവിടെ നിന്ന് പിരിഞ്ഞു പോവാൻ പറയുകയും, ഗുണ്ട സിപിഎമ്മുകാരെ അവിടെ തുടരാൻ അനുവദിക്കുകയും ചെയ്ത എ സി പി ഉൾപ്പെടെയുള്ളവരുടെ നിലപാട് സിപിഎം അക്രമത്തിനു ഒത്താശ പാടൽ തന്നെയാണ്. വാർത്ത ലേഖകരോട് എം എൽ എ ഉൾപ്പെടെയുള്ളവർ ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്.
സിപിഎം ജനാധിപത്യ സംവിധാനത്തിൽ മടങ്ങി വരണം. ഇത്തരം ആക്രമണങ്ങൾ തുടരുന്ന പക്ഷം കോൺഗ്രസ് പാർട്ടി സ്വീകരിക്കുന്ന എല്ലാ നിയമപരമായ, രാഷ്ട്രീയ പരമായ തീരുമാനങ്ങൾക്കും ഐ.വൈ.സി.സി ബഹ്‌റൈൻ പിന്തുണ ഉണ്ടായിരിക്കുന്നതാണ് എന്ന് ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.