New Update
/sathyam/media/media_files/2025/07/25/baharin-vave-bali-2025-07-25-21-57-46.jpg)
മനാമ : മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ നേതൃത്വത്തിൽ ബഹ്റൈനിൽ
കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്തി. ഇന്ന് ജൂലൈ 24ന് പുലർച്ചെ 4 മണിക്ക് ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങുകളിൽ മുന്നൂറോളം പേർ പങ്കെടുത്തു.
Advertisment
കർമ്മങ്ങൾക്ക് മൂത്തെടത്ത് കേശവൻ നമ്പൂതിരി നേതൃത്വം നൽകി.പതിനൊന്നാമത് വർഷമാണ് മാതാ അമൃതാനന്ദമയി സേവാസമിതിയുടെ നേതൃത്വത്തിൽ ബഹ്‌റൈനിൽ പിതൃ തർപ്പണ ചടങ്ങ് നടത്തുന്നത്.
സംഘടനയുടെ ബഹ്‌റൈൻ കോർഡിനേറ്റർ കോർഡിനേറ്റർ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സതീഷ് കുമാർ, രക്ഷാധികാരി കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. മനോജ് കുമാർ, അനീഷ് ചന്ദ്രൻ, സന്തോഷ് മേനോൻ, മനോജ് യു.കെ. വിനയൻ,സന്തോഷ്, ഷാജി, പുഷ്പ, ഹരിമോഹൻ, സുരേഷ് കോട്ടൂർ എന്നിവരുടെ സഹകരണത്തോടെ ചടങ്ങ് വിജയകരമായി .