കെ സി എ ബഹ്റിൻ മാസ്റ്റേഴ്സ് വോളി ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു

New Update
baharin masters tournamen12t

ബഹ്റിൻ:  കെ സി എ ബഹറിനിലാദ്യമായി   40 വയസിനു മുകളിൽ ഉള്ളവർക്ക്  വേണ്ടി മാസ്റ്റേഴ്സ് 6 എ സൈഡ് വോളിബാൾ   ടൂർണമെന്റ്  സംഘടിപ്പിച്ചു.  എട്ടു ടീമുകൾപങ്കെടുത്ത ടൂർണമെന്റിന്റെ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ, കെ സി എ ടീം    റിഫ സ്റ്റാർസ്   ടീമിനെതീരെ  തുടർച്ചയായ രണ്ടു സെറ്റുകൾക്ക് വിജയിച്ചു ടൂർണമെന്റിൽ ജേതാക്കളായി. സ്കോർ : 25-16, 25-18

Advertisment

ബെസ്റ്റ് അറ്റാക്കറായി കെസിഎ ടീമിന്റെ റെയ്സൺ  മാത്യുവിനെയും    ബെസ്റ്റ് സെറ്ററായി കെസി എ ടീമിന്റെ അനൂപിനെയും തെരഞ്ഞെടുത്തു. മോസ്റ്റ് ഡിസിപ്ലിൻ പ്ലെയർ അവാർഡിന്  റിഫാ സ്റ്റാർസിന്റെ  അബ്ദുൽ റഹ്മാനും   പ്ലെയർ ഓഫ്ദിടൂർണമെന്റ് അവാർഡിന് റിഫ സ്റ്റാർസ്  ടീമിന്റെ ഷാഫി പട്ടായിയും അർഹനായി.

baharin masters tournamen13t

 
ടൂർണ്ണമെന്റ് ചെയർമാൻ റെയിസൺ മാത്യു,  കൺവീനർ ജയകുമാർ, കോഡിനേറ്റർ അനൂപ്, സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്, ലോൻജ് സെക്രട്ടറി ജിൻസ് ജോസഫ്  കമ്മിറ്റി അംഗങ്ങളായ റോയ് സി ആന്റണി,  റോയ് ജോസഫ്, ജോബി ജോർജ്, സിജി ഫിലിപ്പ്, വിനോദ് ഡാനിയൽ,  നൗഫൽ, വിവേക് വിജയൻ, റിച്ചിൻ   എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ടൂർണമെന്റ് നിയന്ത്രിച്ചത്.  നിതിൻ കക്കഞ്ചേരി, സുബിൻ അങ്ങാടിക്കൽ എന്നിവർ റഫറിമാരായിരുന്നു. 

തുടർന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.കെസിഎ പ്രസിഡണ്ട് ജെയിംസ് ജോൺ, മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്  എന്നിവർ വിജയികൾക്കുള്ള അവാർഡുകളും ട്രോഫികളും സമ്മാനിച്ചു. മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും,  മറ്റ് വിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു. കിംസ് മെഡിക്കൽ സെന്റർ മെഡിക്കൽ സപ്പോർട്ട് നൽകി.

baharin masters tournament

 ഗോൾഡൻ സ്പോൺസർ ഐ-  പോയിന്റ് കാനോൻ, മറ്റു സ്പോൺസർമാർ ലിയോക്സ് ലോജിസ്റ്റിക്സ്, ബഹറിൻ ടോജോ മാർഷ്യൽ ആർട്സ്, ട്രെയിൻ യുവർ ടോട്സ്, കിംസ് മെഡിക്കൽ സെന്റർ, ട്രോഫികളും അവാർഡുകളും സ്പോൺസർ ചെയ്ത ബാബു ജോസ് ഇരുമ്പൻ,  പി കെ എബ്രഹാം പക്കാലിൽ, ജേക്കബ് ജോസഫ്,  കുന്നോത്ത് ബ്രദേഴ്സ്,  റോയ് ജോസഫ്  ജോബി ജോർജ്   തുടങ്ങിയരുടെ പിന്തുണ കൊണ്ടാണ്  ഈ ടൂർണമെന്റ് വൻ വിജയം ആക്കാൻ സാധിച്ചതെന്നു സംഘാടകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Advertisment