/sathyam/media/media_files/2025/04/07/P0FHeFurPyXRBO7KpyhC.jpg)
മനാമ : കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), കെസിഎ - ബി എഫ് സി "ഓണം പൊന്നോണം 2025" ഓണാഘോഷ പരിപാടികളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു.
പതിമുന്നോളം ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ ആര്യൻസ് എ ടീം വിജയികളും ആര്യൻസ് ബി ടീം രണ്ടാം സ്ഥാനക്കാരുമായി. വനിതകളുടെ വടം വലി മത്സരത്തിൽ കന്നഡ സംഘ ബഹ്‌റൈൻ ടീം വിജയികളും സെവൻ സ്റ്റാർസ് ബഹ്‌റൈൻ ടീം ഫസ്റ്റ് റണ്ണേഴ്സ് അപ്പ് മുമായി.
ഓണം കമ്മിറ്റി ചെയർമാൻ റോയ് സി ആന്റണി, വൈസ് ചെയർമാൻ തോമസ് ജോൺ, വടം വലി കൺവീനർ ജോബി ജോർജ്ജ്, റോയ് ജോസഫ്, റെയ്സൺ മാത്യു, സിജി ഫിലിപ്പ്, ഷമീർ, ജോയൽ ജോസ്, മനോജ് മാത്യു, ജോർജ്ജ് സെബാസ്റ്റ്യൻ, മാത്യു യോഹന്നാൻ, അശ്വിൻ, നിതിൻ കക്കഞ്ചേരി, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, ട്രെഷറർ നിക്സൺ വർഗീസ്,എന്റർടൈൻമെന്റ് സെക്രട്ടറി ജിയോ ജോയ്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സജി ലുയിസ്, ലേഡീസ് വിംഗ് പ്രസിഡന്റ് ഷൈനി നിത്യൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഓണം കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.