/sathyam/media/media_files/2025/04/07/P0FHeFurPyXRBO7KpyhC.jpg)
ബഹ്‌റൈൻ : കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം "ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ" 25ആം വർഷത്തിലേക്ക് കടക്കുകയാണ്. ബഹ്‌റൈനിൽ താമസക്കാരായ എല്ലാ ഇന്ത്യൻ കുട്ടികൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന മത്സരങ്ങൾ 2025 ഒക്ടോബർ രണ്ടാം വാരം മുതൽ 2025 ഡിസംബർ ആദ്യ വാരം വരെ നടക്കും.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി സിമി ലിയോ ചെയർപേഴ്സൺ ആയ ഒരു കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട്. കുട്ടികൾക്കു വേണ്ടിയുള്ള കലാ-സാഹിത്യ, സംസ്കാരിക മാമാങ്കത്തിനു, ഒരു ചെയർപേഴ്സൺ നേതൃത്വം നൽകുക എന്നുള്ളത് ബഹ്‌റൈന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണെന്നു കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ പറഞ്ഞു. കെ എം തോമസ് (വൈസ് ചെയർമാൻ), ജോയൽ ജോസ് (വൈസ് ചെയർമാൻ), പ്രെറ്റി റോയ്(വൈസ് ചെയർ പേഴ്സൺ), സിമി അശോക് (വൈസ് ചെയർ പേഴ്സൺ), ലിയോ ജോസഫ് (എക്സ് ഒഫീഷ്യോ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് ടാലെന്റ്റ് സ്കാനിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
പരിപാടിയുടെ വിവിധ വശങ്ങൾ ഏകോപിപ്പിക്കുന്നതിനായി ശ്രീ. ജോബി ജോർജ്, നിക്‌സൺ വർഗീസ്, ശ്രീ. സണ്ണി അയിരൂർ , ജൂലിയറ്റ് തോമസ്, അശോക് മാത്യു, മനോജ് മാത്യു, ജിതിൻ ജോസ്, ജിൻസ് ജോസഫ്, ബാബു വർഗീസ്, ജോഷി വിതയത്തിൽ, മരിയ ജിബി, ഷൈനി നിത്യൻ, ജോളി ജോസഫ്, ജോർജ് സെബാസ്റ്റ്യൻ, ജൂലി ഷിജു എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ടാലന്റ് സ്കാൻ മത്സരങ്ങളെക്കുറിച്ചുള്ള ആവേശകരമായ പ്രതികരണത്തിന് കെസിഎ ജനറൽ സെക്രട്ടറി ശ്രീ. വിനു ക്രിസ്റ്റി രക്ഷിതാക്കളോട് നന്ദി പറഞ്ഞു. ഊഷ്മളമായ പ്രതികരണങ്ങളിൽ തങ്ങൾ സന്തുഷ്ടരാണെന്നും ഈ പരിപാടി വിജയകരമാക്കുന്നതിൽ എല്ലാവരുടെയും പിന്തുണയെ വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിപാടികളുടെ രജിസ്ട്രേഷൻ 2025 സെപ്റ്റംബർ 04 ന് ആരംഭി ച്ചു. രെജിസ്ട്രേഷൻ അവസാന തീയതി 2025 സെപ്റ്റംബർ 30 ആണ്. കെസിഎയുടെ ഉയർന്ന പ്രൊഫഷണലിസ നിലവാരത്തിന് അനുസൃതമായും മത്സരങ്ങൾ സുഗമമായി നടപ്പിലാക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും ഐടിഎസ് ചെയർപേഴ്‌സൺ സിമി ലിയോ പറഞ്ഞു. പങ്കെടുക്കുന്നവരിൽ വ്യക്തിത്വ വികസനം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ടീം മത്സരങ്ങൾക് പ്രത്യേക ശ്രദ്ധ നൽകുമെന്നും അവർ കൂട്ടി ചേർത്തു . മത്സരങ്ങൾ 2025 ഒക്ടോബർ 17 ന് ആരംഭിച്ച് 2025 ഡിസംബർ ആദ്യ ആഴ്ച വരെ നീണ്ടുനിൽക്കും.
വർഗീസ് ജോസഫിന്റെ നേതൃത്വത്തിൽ, റോയ് സി. ആന്റണി, ശ്രീ. സേവി മാത്തുണ്ണി, അരുൾദാസ് തോമസ് എന്നിവർ അംഗങ്ങളായി ഒരു ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്
.
ബഹ്‌റൈനിൽ താമസിക്കുന്ന, 2007 ഒക്ടോബർ 1 നും 2020 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച ഇന്ത്യക്കാരായ കുട്ടികൾ ഇന്ത്യൻ ടാലന്റ്റ് സ്കാനിൽ പങ്കെടുക്കുവാൻ യോഗ്യരാണ്. പങ്കെടുക്കുന്നവരെ പ്രായത്തിൻറ്റെ അടിസ്ഥാനത്തിൽ 5 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു: -
ഗ്രൂപ്പ്-1 2018 ഒക്ടോബർ 1 നും 2020 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ
ഗ്രൂപ്പ്-2 2016 ഒക്ടോബർ 1 നും 2018 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ
ഗ്രൂപ്പ്-3 2014 ഒക്ടോബർ 1 നും 2016 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ
ഗ്രൂപ്പ്-4 2011 ഒക്ടോബർ 1 നും 2014 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ
ഗ്രൂപ്പ്-5 2007 ഒക്ടോബർ 1 നും 2011 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ
ഈ വർഷം 5 ഗ്രൂപ്പുകളിലായി ഏകദേശം 180 വ്യക്തിഗത മത്സര ഇനങ്ങൾ ഉണ്ട് . കൂടാതെ, നിരവധി ടീം ഇവന്റുകളും ഉണ്ട്. ഒരു മത്സരാർത്ഥിക്ക് 12 വ്യക്തിഗത ഇനത്തിലും കൂടാതെ എല്ലാ ടീം ഇനങ്ങളിലും പങ്കെടുക്കുവാൻ സാധിക്കും. ടീം ഇനങ്ങളിൽ നേടിയ പോയിന്റുകൾ വ്യക്തിഗത ചാമ്പ്യൻഷിപ്പ് അവാർഡിനായി കണക്കാക്കില്ല, എന്നാൽ പോയിൻറ്റുകൾ സമനിലയാകുന്ന പക്ഷം ടീം ഇനങ്ങളിൽ നേടിയ പോയിന്റ്റ് അവാർഡ് നിർണയത്തിന് മാനദണ്ഡമാക്കും. അപേക്ഷകൾ ഓൺലൈനായും ഓഫ്‌ലൈനായും സ്വീകരിക്കും.
കലാതിലകം & കലാപ്രതിഭ അവാർഡുകൾ, ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡുകൾ, കെസിഎ സ്പെഷ്യൽ അവാർഡുകൾ, നാട്യ രത്‌ന, സംഗീത രത്‌ന, കലാ രത്‌ന, സാഹിത്യ രത്‌ന അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും ട്രോഫികളും വിജയികൾക്ക് സമ്മാനിക്കും. മികച്ച നൃത്താധ്യാപകൻ, മികച്ച സംഗീതാധ്യാപകൻ, മികച്ച സ്‌കൂളുകൾക്കുള്ള അവാർഡുകൾ എന്നിവയും നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും.
ഇന്ത്യൻ ടാലന്റ്റ് സ്കാൻ 6 മത്സരവിഭാഗങ്ങൾ ആയിട്ടാണ് തിരിച്ചിരിക്കുന്നത് . നാട്യരത്‍ന മത്സരങ്ങൾ, സംഗീതരത്‍ന മത്സരങ്ങൾ, കലാരത്‍ന മത്സരങ്ങൾ, സാഹിത്യ രത്‍ന മത്സരങ്ങൾ, ആഡ്-ഓൺ മത്സരങ്ങൾ, കൂടാതെ ടീം ഇന മത്സരങ്ങൾ. ഇവൻ്റുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. യോഗ്യരായ ഗ്രൂപ്പുകളെ ബ്രാക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്നു.
വ്യക്തിഗത ഇവൻ്റുകൾ: ഭരതനാട്യം (3,4,5); സിനിമാറ്റിക് ഡാൻസ് (1,2,3,4,5); നാടോടി നൃത്തം (1,2,3,4,5); കഥക് നൃത്തം (3,4,5); കുച്ചിപ്പുടി (3,4,5); മോഹിനിയാട്ടം (3,4,5); വെസ്റ്റേൺ ഡാൻസ് (1,2,3,4,5); കർണാടക സംഗീതം (4,5); ക്രിസ്ത്യൻ ഭക്തിഗാനം - മലയാളം (1,2,3,4,5); ഇംഗ്ലീഷ് ഗാന മത്സരം (2,3,4,5); ചലച്ചിത്ര ഗാനം - ഹിന്ദി (1,2,3,4,5); ചലച്ചിത്ര ഗാനം - മലയാളം (1,2,3,4,5); ഹിന്ദുസ്ഥാനി സംഗീതം (3,4,5); ഇൻസ്ട്രുമെൻ്റൽ മ്യൂസിക് (3,4,5); കരോക്കെ ആലാപനം - ഹിന്ദി (2,3,4,5); ലൈറ്റ് മ്യൂസിക് മലയാളം (2,3,4,5); നാടൻപാട്ട് - മലയാളം (3,4,5); ക്ലേ മോഡലിംഗ് (1,2,3,4,5); ഡ്രോയിംഗ് & പെയിൻ്റിംഗ് (1,2,3,4,5); കാർട്ടൂൺ ഡ്രോയിംഗ് (3,4,5); പെൻസിൽ ഡ്രോയിംഗ് (2,3,4,5); വെജിറ്റബിൾ കാർവിങ് (4,5); ഫ്ലവർ അറേഞ്ചുമെന്റ് (3,4,5); അടിക്കുറിപ്പ് എഴുത്ത് - ഇംഗ്ലീഷ് (3,4,5); എസ്സേ റൈറ്റിംഗ് ഇംഗ്ലീഷ് (3,4,5); കവിതാ പാരായണം ഇംഗ്ലീഷ്/ഹിന്ദി/മലയാളം (1,2,3,4,5); ഇംഗ്ലീഷ് കവിതയെഴുത്ത് (3,4,5); പ്രസംഗം ഇംഗ്ലീഷ്/മലയാളം (3,4,5); സ്റ്റോറി ടെല്ലിംഗ് ഇംഗ്ലീഷ്/മലയാളം (1,2); ആക്ഷൻ സോംഗ് (1,2); ഫാൻസി ഡ്രസ് (1,2,3,4,5); പൊതുവിജ്ഞാനം (1,2,3,4,5); മെമ്മറി ടെസ്റ്റ് (1,2); മോണോ ആക്ട് (3,4,5); സ്പെല്ലിംഗ് ബീ (1,2,3,4,5); ഇൻ്റലിജൻസ് ടെസ്റ്റ് (1,2,3,4,5); ഫാഷൻ ഷോ (1,2,3,4,5); കൈയക്ഷരം (2,3,4,5).
ടീം ഇവൻ്റുകൾ: ജൂനിയേഴ്സ് (ഗ്രൂപ്പുകൾ 1 & 2): നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ്, ഗ്രൂപ്പ് സോംഗ് (ഹിന്ദി അല്ലെങ്കിൽ മലയാളം), ദേശഭക്തി ഗാനം - ഹിന്ദി; ടാബ്ലോ; സീനിയർ (ഗ്രൂപ്പുകൾ 3,4,5): നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ്, അറബിക് ഡാൻസ്, ഗ്രൂപ്പ് സോംഗ് (ഹിന്ദി അല്ലെങ്കിൽ മലയാളം), ദേശഭക്തി ഗാനം ഹിന്ദി, നാടൻപാട്ട് (മലയാളം), മൈം, ടാബ്ലോ.
കലപ്രതിഭ അവാർഡ്, കലാതിലകം അവാർഡ്
താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ആൺകുട്ടികളിലും പെൺകുട്ടികളിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആൺകുട്ടിക്ക് കലപ്രതിഭ അവാർഡും, പെൺകുട്ടിക്ക് കലാതിലകം അവാർഡും സർട്ടിഫിക്കറ്റിനുമൊപ്പം എവർ റോളിംഗ് ട്രോഫി സമ്മാനിക്കും
1. കുറഞ്ഞത് ഒരു ഒന്നാം സമ്മാനം നേടിയിരിക്കണം
2. കുറഞ്ഞത് ഒരു A ഗ്രേഡും നേടിയിരിക്കണം
3 . കുറഞ്ഞത് 3 വ്യക്തിഗത വിഭാഗങ്ങളിൽ നിന്നുള്ള സമ്മാനങ്ങൾ നേടിയിരിക്കണം.
4 . ടീം മത്സരങ്ങളിൽ നിന്ന് കുറഞ്ഞത് ഒരു എ/ബി ഗ്രേഡെങ്കിലും നേടിയിരിക്കണം
5 . ഒരു മത്സര വിഭാഗത്തിൽ നിന്ന്, മികച്ച 6 ഫലങ്ങൾ മാത്രമേ പരിഗണിക്കൂ. (ഉദാ: സംഗീത രത്‌ന വിഭാഗത്തിൽ നിന്ന് ഒരു കുട്ടി 7 സമ്മാനങ്ങൾ നേടിയാൽ, ആ വിഭാഗത്തിൽ നിന്ന് മികച്ച 6 ഫലങ്ങൾ മാത്രമേ പരിഗണിക്കൂ. അവാർഡ് ജേതാവ് ബഹുമുഖ പ്രതിഭ ആണെന്ന് ഉറപ്പാക്കാനാണിത്.)
ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ്
ഓരോ ഗ്രൂപ്പിലും ഏറ്റവും ഉയർന്ന പോയിന്റ് നേടുകയും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും കരസ്ഥമാക്കുന്ന മത്സരാർത്ഥിക്ക് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ് നൽകും. മത്സരാർത്ഥി കുറഞ്ഞത് 3 വ്യക്തിഗത വിഭാഗങ്ങളിൽ നിന്നുള്ള സമ്മാനങ്ങളും നേടണം കൂടാതെ ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുത്തിരിക്കണം.
കെ.സി.എ സ്പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ് കെ.സി.എ അംഗങ്ങളായ കുട്ടികൾക്കു മാത്രമുള്ളതാണ്. ഓരോ ഗ്രൂപ്പിലും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും നേടി ഏറ്റവും കൂടുതൽ പോയിന്റ്റ് കരസ്ഥമാക്കുന്ന കെ.സി.എ അംഗമായാ മത്സരാർത്ഥിക്ക് ഈ അവാർഡ് നൽകും. മത്സരാർത്ഥി ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുക്കണം.
നാല് വിഭാഗങ്ങളിലെ ഒന്നാം സ്ഥാനക്കാർക്ക് കെസിഎ പ്രത്യേക അവാർഡുകളും നൽകും. നൃത്ത വിഭാഗത്തിൽ എല്ലാ പ്രായ വിഭാഗങ്ങളിലും ഏറ്റവും ഉയർന്ന പോയിന്റ് നേടുന്ന ആൺകുട്ടിക്കോ പെൺകുട്ടിക്കോ, കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും എ ഗ്രേഡും നേടുന്നവർക്ക് നാട്യ രത്‌ന അവാർഡ് നൽകും. ടീം ഇവന്റുകളിൽ ഒന്നിലും പങ്കെടുക്കണം. അതുപോലെ, സംഗീത രത്‌ന അവാർഡ്, കലാ രത്‌ന അവാർഡ്, സാഹിത്യ രത്‌ന അവാർഡ് എന്നി അവാർഡുകൾ അതത് വിഭാഗത്തിലെ വിജയികൾക്ക് സമ്മാനിക്കും.
സ്കൂളുകളുടെ പങ്കാളിത്വത്തിനും പ്രകടന മികവിനും ഉള്ള അവാർഡ്
ഇന്ത്യൻ ടാലന്റ്റ് സ്കാൻ 2025 ൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകൾക്ക് പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിൻറ്റെ അടിസ്ഥാനത്തിലും, ആ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് ലഭിച്ച മൊത്തം ഗ്രേഡ്/ജയിച്ച പോയിൻറ്റുകളുടെ അടിസ്ഥാനത്തിലും പ്രത്യേക അവാർഡ് നൽകുകയും ആദരിക്കുകയും ചെയ്യും.
മികച്ച നൃത്ത & സംഗീത അധ്യാപക അവാർഡ്
ഈ അവാർഡ് കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ നൃത്ത സംഗീത അധ്യാപകർ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും കഴിവിനെ ആദരിക്കാനും വേണ്ടി ഏർപ്പെടുത്തിയിരിക്കുന്നു. മത്സരങ്ങൾക്ക് മുമ്പായി അല്ലെങ്കിൽ രജിസ്ട്രേഷൻ സമയത്ത് മത്സരാർത്ഥികൾ എഴുതി നൽകുന്ന അധ്യാപകരിൽ നിന്നുമാണ് മികച്ച നൃത്ത സംഗീത അധ്യാപകരെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കടുപ്പിച്ചതും, വ്യക്തിഗത, ടീം ഇനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം, ലഭിച്ച ഗ്രേഡുകൾ, പോയിന്റുകൾ, കുട്ടികൾ നേടിയ സമ്മാനങ്ങൾ എന്നിവയാണ് ഈ അവാർഡിന് മാനദണ്ഡം.
വിധിന്യായ മാനദണ്ഡങ്ങളുടെ സംക്ഷിപ്ത മാർഗ്ഗനിർദ്ദേശങ്ങൾ കെസിഎ ഓഫീസിലും www.kcabahrain.com വെബ്സൈറ്റിലും ലഭ്യമാണ് ജഡ്ജിമാരുടെ തീരുമാനം അന്തിമമായിരിക്കും
ഓരോ മത്സര ഇനത്തിനും കെ.സി.എ അംഗങ്ങൾക്ക് 2 ദിനാറും, കെ.സി.എ അംഗങ്ങളല്ലാത്തവർക്ക് 3 ദിനാറും പ്രവേശന ഫീസ്സായി നിശ്ചയിച്ചുണ്ട് . ഡാൻസ് ഇനങ്ങൾക്കായി, കെ.സി.എ അംഗങ്ങൾക്ക് 3 ദിനാറും അംഗങ്ങളല്ലാത്തവർക്ക് ഓരോ ഇനത്തിനും 4 ദിനാറും, ടീം മത്സരങ്ങൾക്കായി, കെ.സി.എ അംഗങ്ങളായ ടീമിന് അഞ്ചു ദിനാറും അംഗങ്ങളല്ലാത്ത ടീമിന് പത്തു ദിനാറും ആയിരിക്കും ഫീസ്. കെസിഎ അംഗങ്ങൾ സെപ്റ്റംബർ 2025 വരെയുള്ള മെമ്പർഷിപ് ഫീസ് അടച്ചിരിക്കണം.
ഇന്ത്യൻ ടാലന്റ് സ്കാനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിശദ വിവരങ്ങൾക്കും സംഘാടക സമിതിയെ ബന്ധപ്പെടേണ്ടതാണ്:
Name Position Phone Number
സിമി ലിയോ ചെയർപേഴ്സൺ 36268208
കെ.എം. തോമസ് വൈസ് ചെയർമാൻ 39867041
ജോയൽ ജോസ് വൈസ് ചെയർമാൻ 36077033
സിമി അശോക് വൈസ് ചെയർപേഴ്സൺ 39042017
പ്രെറ്റി റോയ് വൈസ് ചെയർപേഴ്സൺ 39838514
ലിയോ ജോസഫ് എക്സ്ഓഫീഷ്യോ 39207951