ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/NhJMfbT19vgRXhLVI8t9.jpg)
മനാമ: നാല് പതിറ്റാണ്ടിലേറെയുള്ള ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരിക്കുന്ന സാമൂഹ്യ പ്രവർത്തകനും പൊതുസമ്മതനും കവിയും സാഹിത്യകാരനുമായ കെ.എം. തോമസ് അച്ചായന് ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം യാത്രയയപ്പ് നൽകി.
Advertisment
കെ സിറ്റി ബിസിനസ് സെന്ററിൽ നടന്ന പരിപാടിയിൽ ലോക കേരള സഭ അംഗം സുബൈർ കണ്ണൂർ, ബി കെ എസ് എഫ് രക്ഷധികാരി ബഷീർ അമ്പലായി, ഉപദ്ദേശക സമിതി അംഗം നജീബ് കടലായി വളണ്ടിയർ ക്യാപ്റ്റൻ അൻവർ കണ്ണൂർ, സാമൂഹ്യ പ്രവർത്തകരായ ഫസൽ ഹഖ്, സലീം നമ്പ്ര, സൈനൽ കൊയിലാണ്ടി, നുബിൻ ആലപ്പുഴ, കാസിം പാടത്തകായിൽ, ഷിബു ചെറുതുരുത്തി, അൻവർ ശൂരനാട്, ലത്തീഫ് മരക്കാട്ട്, ജാബിർ തിക്കോടി, സുനിൽ ബാബു, നൗഷാദ് പൂനൂർ, നജീബ് കണ്ണൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യാത്രയയപ്പിന് കെ എം തോമസ് നന്ദി പറയുകയും കവിതയും നർമ്മ ഗാനങ്ങളും ആലപിക്കുകയും ചെയ്തു.