ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ പ്രവർത്തനോദ്‌ഘാടനം പ്രൗഢം

ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം മെയ് 31 ന് വെള്ളിയാഴ്ച്ച  രാത്രി 8 മണി മുതൽ മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്നു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
kmcc bahrain south zone

മനാമ: ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം മെയ് 31 ന് വെള്ളിയാഴ്ച്ച  രാത്രി 8 മണി മുതൽ മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്നു.  കെഎംസിസി സൗത്ത് സോൺ പ്രസിഡന്റ് സഹിൽ തൊടുപുഴ അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉൽഘാടനം ചെയ്തു. 

Advertisment

മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി.  വിവിധ   കലാ പ്രകടനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.  കെഎംസിസി സൗത്ത് സോൺ വൈസ് പ്രസിഡന്റ് അസീസ് വെട്ടിക്കാട്ടിരി പ്രവത്തന പദ്ധതികൾ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തും, പ്ലസ്ടു, എസ്എസ്എൽസി, പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ  വെച്ച് "സീതി സാഹിബ് എഡ്യൂക്കേഷൻ എക്സലൻസി" പുരസ്‌ക്കാരം നൽകി ആദരിച്ചു.

കെഎംസിസി സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എ.പി ഫൈസൽ, കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് എസ്  വി ജലീൽ , സംസ്ഥാന ട്രെഷറർ റസാഖ് മൂഴിക്കൽ, സംസ്ഥാന ഓർഗനൈസിംഗ് സെക്രെട്ടറി കെ.പി മുസ്തഫ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം , കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം,കെഎംസിസി സൗത്ത് സോൺ മുൻ പ്രസിഡന്റ് അബ്ദുൽ റഷീദ് ആറ്റൂർ എന്നിവർ സംസാരിച്ചു.

kmcc bahrain south zone 1

കെഎംസിസി സംസ്ഥാന വൈസ് പ്രെസിഡന്റുമാരായ ഷാഫി പാറക്കട്ട , സലിം തളങ്കര, ശംസുദ്ധീൻ വെള്ളിക്കുളങ്ങര  , ഉസ്മാൻ ടിപ്പ് ടോപ്, സെക്രെട്ടറിമാർ  എംഎ റഹ്മാൻ, ഷരീഫ് വല്യാപ്പള്ളി , റഫീഖ് തോട്ടക്കര, കെ കെ സി മുനീർ, ഷാജഹാൻ, റിയാദ് കെഎംസിസി കൊല്ലം ജില്ലാ കമ്മിറ്റി ട്രഷറർ ഷാജഹാൻ  ഒഐസിസി എറണാകുളം ജില്ലാ പ്രസിഡന്റ്‌  ജലീൽ മല്ലപിള്ളി തുടങ്ങിയവർ സംബന്ധിച്ചു.

കെഎംസിസി സൗത്ത് സോൺ ഭാരവാഹികൾ ആയ അൻസിഫ് കൊടുങ്ങല്ലൂർ,   ഉമ്മർ അബ്ദുള്ള എറണാകുളം, സുലൈമാൻ ആറ്റൂർ,മുനീർ അകലാട്, നസീബ് കൊച്ചിക്കാരൻ, ഇബ്രാഹിം എരുമേലി, ആദം മുഹമ്മദ്,  ഷെഫീഖ് അവിയൂർ, ഹമീദ് ആദൂർ, യൂസഫ് വടുതല, സൗത്ത് സോൺ വനിതാ നേതാക്കളായ സബിത  അബ്ദുൽഖാദർ ,സുനിത ഷംസ് , റെജീന അനസ് , നസീമ മനാഫ് , ഫസീല എന്നിവർ എന്നിവർ നേതൃത്വം നൽകി. മാസിൽ പട്ടാമ്പി, റെജീന ഇസ്മായിൽ എന്നിവർ അവതാരകആരായിരുന്നു. ജനറൽ സെക്രട്ടറി റാഷിദ് അവിയൂർ സ്വാഗതവും ട്രഷറർ  ഖലീൽ വെട്ടിക്കാട്ടിരി നന്ദിയും പറഞ്ഞു.

Advertisment