/sathyam/media/media_files/CIXhxAPcym49xJ97AOD5.jpg)
മനാമ: കെഎംസിസി ബഹ്റൈൻ വെസ്റ്റ് റിഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഇ.എം. ഹുസൈൻ അദ്ധ്യക്ഷത നിർവ്വഹിച്ച കൗൺസിൽ യോഗം സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് ഷാഫി പാറക്കട്ട ഉദ്ഘാടനം നിർവ്വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി ജലീൽ കാക്കുനി റിപ്പോർട്ട് അവതരിപ്പിച്ചു. കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് എസ്.വി. ജലീൽ, സംസ്ഥാന സീനിയർ വൈസ്പ്രസിഡണ്ട് കുട്ടൂസ മുണ്ടേരി, സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര ആശംസകളർപ്പിച്ച് സംസാരിച്ചു.
റിട്ടേണിംഗ് ഓഫീസർമാരായ എന്‍.എ. അബ്ദുൽ അസീസ്, അഷ്റഫ് കെ.കെ., അസീസ് മൊയ്പ്പോത്ത് എന്നിവർ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പ്രസിഡണ്ട് : നാസർ കല്ലാച്ചി, ജനറൽ സെക്രട്ടറി പി മുജീബ് റഹ്മാൻ, ട്രഷറർ ഫൈസൽ കെ.കെ, ഓർഗനൈസിംഗ് സെക്രട്ടറി പി സിദ്ധീഖ് മൗലവി.
വൈസ് പ്രസിഡന്റുമാർ: ഇ.എം. ഹുസൈൻ, അലി കെ.വി., ഇസ്മായിൽ വി.കെ., ഇബ്രാഹിം വയനാട്, മുഹമ്മദ് പി.കെ.
സെക്രട്ടറിമാർ: അബ്ദുറസാഖ്. വി, അഖ്ബർ വി.പി , അബ്ദുൽ റസാഖ് എ.എം., അഹമ്മദ് ഗഫൂർ വി.എ, റിയാസ് ഇ.എന്‍ എന്നിവരെ 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുത്തു. റിയാസ് ഒമാനൂർ, ബഷീർ കാക്കുനി, എന്നിവർ സന്നിഹിതരായിരുന്നു. പി.മുജീബ് റഹ്മാൻ സ്വാഗതവും നാസർ കല്ലാച്ചി നന്ദിയും പറഞ്ഞു.