കൊല്ലം പ്രവാസി അസോസിയേഷന്‍ – സൽമാബാദ് ഏരിയക്ക് പുതിയ നേതൃത്വം

സമ്മേളനത്തോട് അനുബന്ധിച്ച് അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്‍റെ നേതൃത്വത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

author-image
ബഷീര്‍ അമ്പലായി
Updated On
New Update
kollam pravasi association

സല്‍മാബാദ്: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള  സൽമാബാദ്  ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം  സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഹാളില്‍  വച്ചു നടന്നു.    ഏരിയ വൈസ്  പ്രസിഡന്റ്  തസീബ് ഖാന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ സലീം തയ്യില്‍  ഉദ്ഘാടനം ചെയ്തു. കെപിഎ ജനറല്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി.  

Advertisment

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും,  സാമ്പത്തിക റിപ്പോര്‍ട്ടും  ഏരിയ സെക്രട്ടറി ജോസ് മങ്ങാട്  അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി.  സെക്രട്ടറിയേറ്റ് അംഗങ്ങളായ ജഗത് കൃഷ്ണകുമാർ,  കിഷോര്‍ കുമാര്‍, സന്തോഷ്‌ കാവനാട് , അനോജ് മാസ്റ്റര്‍, ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓര്‍ഡിനേറ്റര്‍ രജീഷ് പട്ടഴിയുടെ നേതൃത്വത്തില്‍ നടന്നു.  പുതിയതായി തിരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടറിയേറ്റ് അംഗം സന്തോഷ്‌ കാവനാട് നടത്തി.  

 പ്രസിഡന്റ് രാമന്‍ തുളസി, സെക്രട്ടറി അരുണ്‍ ബി. പിള്ള , ട്രഷറര്‍ അനൂപ് യു. എസ് , വൈസ് പ്രസിഡന്റ് തസീബ് ഖാന്‍,  ജോ:സെക്രട്ടറി അബ്ദുള്‍ സലീം എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.  ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി ലിനീഷ് പി. ആചാരിയെയും, ജോസ് മങ്ങാടിനെയും  തിരഞ്ഞെടുത്തു.  നിയുക്ത കമ്മിറ്റിയുടെ   നിയുക്ത ട്രഷറര്‍  അനൂപ്  യു.എസിന്‍റെ നന്ദിയോടെ സമ്മേളന നടപടികള്‍ അവസാനിച്ചു.

സമ്മേളനത്തോട് അനുബന്ധിച്ച് അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്‍റെ നേതൃത്വത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

Advertisment