New Update
/sathyam/media/media_files/2025/07/22/kollam-pravasi-2025-07-22-15-00-51.jpg)
മനാമ : കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.
Advertisment
ഇന്ത്യന്‍ സ്വതന്ത്ര സമര പോരാളിയും കേരളത്തിലെ മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവും നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത വി എസ്, തൊഴിലാളികളുടെയും സാധാരണക്കാരുടെയും നേതാവായിട്ടാണ് അറിയപ്പെട്ടിരുന്നത്. തീക്ഷണസമരങ്ങളുടെ ഫലമായി ജയില്‍ ജീവിതം അനുഭവിച്ചിരുന്നു.
വി എസ് ന്‍റെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിന്‍റെ ഒരു യുഗം അവസാനിക്കുകയാണ്. വി എസ് ന്‍റെ നിര്യാണത്തില്‍ കേരള ജനതയുടെ ദുഃഖത്തില്‍ കൊല്ലം പ്രവാസി അസോസിയേഷനും പങ്ക് ചേരുന്നു.