/sathyam/media/media_files/2025/02/08/aJNqpoRk7kTjgi71St2v.jpg)
ബഹ്‌റൈൻ : കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ മെമ്പർമാർക്കും അവരുടെ ഫാമിലികൾക്കുമായി ഡെസ്സേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. സാക്കിർ ഡെസ്സേർട്ട് ക്യാമ്പിൽ വൈകീട്ട് 7 മണിമുതൽ പുലർച്ചെ 5 മണി വരെ നീണ്ട പരിപാടിയിൽ ജനറൽ സെക്രട്ടറി ജോജീഷ് മേപ്പയൂർ സ്വാഗതം പറയുകയും പ്രസിഡന്റ് ജ്യോതിഷ് പണിക്കർ അധ്യക്ഷം വഹിക്കുകയും ചെയ്തു.
കൺവീനർ മാരായ രാജീവ് കോഴിക്കോടും സുബീഷ് മടപ്പള്ളിയും എന്റർടൈൻമെന്റ് സെക്രട്ടറി വികാസും ചേർന്നു മെമ്പർമാർക്കും കുടുംബങ്ങൾക്കുമായി വിവിധ കലാമത്സരങ്ങൾക്ക് നേതൃത്വം നൽകി.
മുതിർന്നവരും കുട്ടികളുമടങ്ങുന്ന ഇരുന്നൂറിൽ പരം ആളുകൾ പങ്കെടുത്ത ഈ വിന്റർ ക്യാമ്പിൽ വൈവിധ്യമാർന്ന ഭക്ഷണവും ഒരു തീയിന് ചുറ്റും ഇരുന്ന് നാട്ടു വിശേഷങ്ങളുമായി കോഴിക്കോട്ടുകാർ അവരുടെ സൗഹൃദം പരസ്പരം പങ്കുവച്ചു.
സലീം ചിങ്ങപുരം,ശ്രീജിത്ത് കുറിഞ്ഞാലിയോട്,ഗോപാലൻ വി.സി,അഷ്‌റഫ്, ബിനിൽ,രാജേഷ്,ശ്രീജിത്ത് അരകുളങ്ങര,മൊയ്‌ദു, ബഷീർ,ജാബിർ തിക്കോടി,അജേഷ്, നിസ്സാർ,നികേഷ്, ശരത്ത്അതുൽ മേപ്പയ്യൂർ, രാജലക്ഷ്മി സുരേഷ് ,അസ്‌ല നിസ്സാർ,വൈഷ്ണവി ശരത്,റീഷ്മ ജോജീഷ്,ഉപർണ ബിനിൽ,ഷെസി രാജേഷ്,റെഗിന വികാസ്,അശ്വിനി നികേഷ്,അനിത,എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ട്രഷറർ റിഷാദ് വലിയകത്ത് ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും നന്ദി പ്രകാശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us