/sathyam/media/media_files/2026/01/19/6aff5e59-5d12-4b69-8069-a82d3babf75a-2026-01-19-14-23-34.jpg)
മനാമ: ബഹ്‌റൈനിലെ സാമൂഹ്യസാംസ്‌ക്കാരിക ജീവകാരുണ്യപ്രവർത്തനരംഗത്തെ സജീവ സാന്നിധ്യമായ കോഴിക്കോട് ജില്ലാ പ്രവാസി അസോസിഷന്റെ 15 മത് വാർഷിക ആഘോഷം വിപുലമായ കലാപരിപാടികളോടെ ജനുവരി 23 വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണിവരെ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.
ഓറആർട്സിന്റെ ബാനറിൽ കോഴിക്കോട് ഫെസ്റ്റ് -2k26 എന്ന പേരിൽ നടത്തപ്പെടുന്ന മെഗാഷോയിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സ്റ്റാർമാജിക്ക് താരവുമായ ഷാഫി കൊല്ലം,ഐഡിയസ്റ്റാർ സിംഗർ ഗായകരായ വിജിത,മിഥുൻമുരളീധരൻ,ചലച്ചിത്ര പിന്നണിഗായിക സ്മിത തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും,അസ്സോസിയേഷൻ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സ്റ്റേജ് ഷോ സംവിധായകനായ മനോജ് മയ്യന്നൂരാണ് പ്രോഗ്രാം സംവിധാനം നിർവ്വഹിക്കുന്നത്.
EV രാജീവൻ ചെയർമാനും അനിൽ യു കെ,ജനറൽ കൺവീനറുമായുള്ള 101 അംഗ സ്വാഗത സംഘം രൂപകരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ,സെക്രട്ടറി ജോജീഷ്,ട്രഷറർ റിഷാദ്കോഴിക്കോട്,ഈ വി. രാജീവൻ, അനിൽകുമാർ യു കെ, മനോജ് മയ്യന്നൂർ,വൈസ് പ്രെഡിഡന്റ്മാരായ സലീം ചിങ്ങപുരം,ശ്രീജിത്ത്കുറിഞാലിയോട്,ചീഫ് കോഡിനേറ്റർ ജോണി താമരശ്ശേരി, ബിനിൽ, സുബീഷ്,പ്രോഗ്രാം രക്ഷധികാരികളായ അജിത്ത് കണ്ണൂർ, സെയെദ്ഹനീഫ്,അബ്ബാസ്, എന്നിവർ പത്ര സമ്മേളനത്തിൽ പ്രോഗ്രാമിനെ കുറിച്ചു വിശദീകരിച്ചു.
തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാം കാണാനായി ബഹ്‌റൈനിലെ മുഴുവൻ കലാസ്വാദകരെയും ഇന്ത്യൻ ക്ലബ്ബിലേയ്ക്ക് ഹാർധവമായി സ്വാഗതം ചെയ്യുന്നതായി സംഘടനാ ഭാരവാഹികളും സംഘാടകസമിതിയും പത്രസമ്മേളനത്തിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us