ബഹ്റൈനിലെ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ "ഗാനസല്ലാപം" സംഘടിപ്പിക്കുന്നു

New Update
ganasallapam

മനാമ : പവിഴദ്വീപിലെ കോഴിക്കോട്ടു കാർ (കാലിക്കറ്റ്‌ കമ്മ്യൂണിറ്റി ബഹ്‌റൈൻ) കഴിഞ്ഞ മാസം  ആരംഭിച്ച 'ഗാന സല്ലാപ'ത്തിന്റെ ജനുവരി മാസത്തെ എപ്പിസോഡ് ഈ  ജനുവരി 29 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക്, സെഗയയിലെ ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വെച്ച് നടക്കും. പാട്ടും പറച്ചിലുമായൊരു വാരാന്ത്യരാവ്.  

Advertisment

പ്രവാസ ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും സജീവമായിരുന്ന പാട്ടുരാവുകളാണ്  ബഹ്‌റൈനിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ   പുനഃസൃഷ്ടിക്കുന്നത്. ബഹ്‌റൈനിലുള്ള ഗായകരും  സംഗീതാസ്വാദകരുമായ  ആർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ' ഗാന സല്ലാപം' ഒരുക്കുന്നത്.

പരിമിതമായ ആസ്വാദകരേയും  പാട്ടുകാരേയും  മാത്രമേ ഓരോ എപ്പിസോഡിലും  ഉൾപെടുത്താൻ സാധിക്കുള്ളു എന്നതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും  ഈ പരിപാടിയിൽ പങ്കെടുക്കാനുള്ള മുൻഗണന. സംഗീതം ഇഷ്ടപ്പെടുന്നവരെയും പാട്ടുകാരെയും ' ഗാന സല്ലാപ' ത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും, കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും  +973 3435 3639 / +973 3464 6440  / +973 3361 0836 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും. പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ഭാരവാഹികൾ പത്ര കുറിപ്പിൽ അറിയിച്ചു.

Advertisment