കെ.പി.എഫ് ഫുട്ബോൾ ടൂർണമെന്റ്‌ മെയ് 30, 31 തീയതികളില്‍

കെ.പി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഒളിമ്പ്യൻ അബ്ദുഹ്മാൻ മെമ്മോറിയൽ റോളിംഗ്  ട്രോഫി ഫുട്ബോൾ മത്സരം മെയ് 30, 31 തീയതികളില്‍

author-image
ബഷീര്‍ അമ്പലായി
Updated On
New Update
kpf football

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഒളിമ്പ്യൻ അബ്ദുഹ്മാൻ മെമ്മോറിയൽ റോളിംഗ്  ട്രോഫി ഫുട്ബോൾ മത്സരം മെയ് 30, 31 (വ്യാഴം,  വെള്ളി) ദിവസങ്ങളിൽ സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ക്യാപ്റ്റൻസ് മീറ്റ് ബഹ്റൈൻ മീഡിയാ സിറ്റി (ബി.എം.സി) ഹാളിൽ നടന്നു.

കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും ട്രഷറർ ഷാജി പുതുക്കുടി നന്ദിയും രേഖപ്പെടുത്തി.

Advertisment

സ്പോർട്സ് കൺവീനർ സുധി ചാത്തോത്ത്, ബി.എം.സി - ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കെ. പി. എഫ് രക്ഷാധികാരികളായ സുധീർ തിരുന്നിലത്ത്, കെ ടി .സലിം, യു.കെ ബാലൻ, ഫുട്ബോൾ കോർഡിനേറ്റർ ജെറി ജോയ്, ടീം ക്യാപ്റ്റൻസ്, മീഡിയാ കൺവീനർ സത്യൻ പേരാമ്പ്ര, ജനറൽ കോഡിനേറ്റർ ജയേഷ് വി.കെ , കെ.പി.എഫ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, ലേഡീസ് വിംഗ് പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലേഡീസ് വിംഗ്  കൺവീനർ രമാ സന്തോഷ് കാര്യപരിപാടികൾ നിയന്ത്രിച്ചു.

Advertisment