കെ.പി.എഫ് ഫുട്ബോൾ ടൂർണമെന്റ്‌ : യുവ കേരള എഫ് സി ചാമ്പ്യൻമാർ

കെ.പി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച രണ്ടാമത് ഒളിമ്പ്യൻ അബ്ദുറഹ്മാൻ മെമ്മോറിയൽ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ മത്സരത്തിൽ 2-1 ഗോളിന് അൽ കേരള വിയെ തോല്പിച്ചു യുവ കേരള വിജയികളായി

author-image
ബഷീര്‍ അമ്പലായി
Updated On
New Update
kpf football tournament

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ സംഘടിപ്പിച്ച രണ്ടാമത് ഒളിമ്പ്യൻ അബ്ദുറഹ്മാൻ മെമ്മോറിയൽ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ മത്സരത്തിൽ 2-1 ഗോളിന് അൽ കേരള വിയെ തോല്പിച്ചു യുവ കേരള വിജയികളായി. 

Advertisment

സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ പാർലമെന്റ്‌അംഗം ഹസ്സൻ ഈദ് റാഷിദ് ബുഖ മ്മസ്, ബഹ്റൈൻ നാഷണൽ ടീം അംഗമായിരുന്ന അബ്ദുള്ള ഹഷാഷ്, യാസ്മിൻ ഫയാസ് (ബഹ്റൈൻ നാഷണൽ ടീം വനിതാ മെമ്പർ), യൂസ്സഫ് അബ്ദുള്ള ജറാഹ് അൽദോസരി(പ്രസിഡണ്ട് അൽ ഖുദേസ്സിയ ക്ലബ്ബ് ) എന്നിവർ ചേർന്ന് കിക്കോഫ് ചെയ്തു.

ടൈറ്റിൽ സ്പോൺസർ മനാമ ഫാമിലി ഡിസ്ക്കൗണ്ട് സെന്റർ മാനേജിംഗ് ഡയറക്ടർ മുസ്തഫ, ബി.എം.സി - ഐ മാക് ചെയർമാൻ  ഫ്രാൻസിസ് കൈതാരത്ത് , എബ്രഹാം ജോൺ,സയ്ദ് ഹനീഫ്, ഇ.വി രാജീവൻ, കൈ മിതിക്, മുജീബ് മാഹി , ജബ്ബാർ കുട്ടീസ്, ജെറി ജോയ്, ബഷീർ, നാസ്സർ മഞ്ചേരി എന്നിവർ സന്നിഹിതരായി. 

കെ.പി. എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിൻന്റെ  അധ്യക്ഷതയിൽ ചേർന്ന സമാപന ചടങ്ങിൽ ടൈറ്റിൽ സ്പോൺസറായ മനാമ ഫാമിലി ഡിസ്ക്കൗണ്ട് സെന്റർ മാനേജിംഗ് ഡയറക്ടർ മുസ്തഫയെ ആദരിച്ചു. ജനറൽ സെക്രട്ടറി ഹരീഷ് പി. കെ സ്വാഗതവും ട്രെഷറർ ഷാജി പുതുക്കുടി നന്ദിയും രേഖപ്പെടുത്തി.

കൺവീനർ സുധിചാത്തോത്ത്, രക്ഷാധികാരികളായ സുധീർ തിരുന്നിലത്ത്, കെ.ടി. സലീം, യു.കെ ബാലൻ എന്നിവർ ആശംസയും, കെ.പി. എഫ് എക്സിക്യുട്ടീവ് മെമ്പർമാർ, വനിതാ വിംഗ് പ്രതിനിധികൾ, ഫുട്ബോൾ കോഡിനേറ്റർ ജെറി ജോയ് എന്നിവർ ചേർന്ന് നേതൃത്വം നൽകുകയും ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ്  കാര്യ പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു.

Advertisment