New Update
/sathyam/media/media_files/CiA38oOb95yBwUrD0fwJ.jpg)
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ജീവകാരുണ്യ മേഖലയിൽ നിസ്വാർത്ഥസേവകനും നടനും ഗായകനുമായ വടകര കെ ആർ ചന്ദ്രൻ ബഹ്റൈൻ സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി.
Advertisment
ബഹ്റൈൻ മലയാളി സമൂഹത്തിൽ സജീവമായിരുന്ന ചന്ദ്രൻ്റെ വേർപാട് ബഹ്റൈൻ സാമൂഹ്യ മണ്ഡലത്തിൽ ഏറെ ദുഖ വാർത്തയായി മാറി. ഏറെ കാലം വടകര സൗഹൃദ വേദിയുടെ അമരക്കാരനായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് മരണം നടന്നത്
ചന്ദ്രൻ്റെ വേർപാടിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം, വടകര സൗഹൃദ വേദി, മലയാളി ബിസിനസ് ഫോറം, ഗൾഫ് മലയാളി ഫെഡറേഷൻ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ഐവൈസിസി, ഒഐസിസി എന്നീ സംഘടനകളും കൂട്ടായ്മയും അനുശോചനം രേഖപെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള കാര്യങ്ങൾ നടക്കുന്നു