ബഹ്റൈനിൽ ലാല്‍കെയേഴ്സ് മോഹന്‍ലാലിന്‍റെ ജന്മദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു

New Update
lal criation birthday

മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് മനാമയിലെ ദാനമാളിൽ എപിക്സ് സിനിമാസില്‍ വെച്ച്  മലയാളത്തിന്‍റെ മഹാ നടന്‍ മോഹന്‍ലാലിന്‍റെ ജന്മദിനം വിവിധ കലാപരിപാടികളോടെ വിപുലമായ രീതിയില്‍ ആഘോഷിച്ചു.

Advertisment

ലാല്‍കെയേഴ്സ്  പ്രസിഡണ്ട് എഫ്.എം. ഫൈസലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടികള്‍ കോഡിനേറ്റര്‍ ജഗത്കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. ലാല്‍ കെയേഴ്സ് കുടുംബത്തിലെ കുട്ടികള്‍ ചേര്‍ന്ന്  കേക്ക് 
മുറിച്ച് വിതരണം  ചെയ്തു


ജീവകാരുണ്യ പ്രവര്‍ത്തനങ്ങളടക്കം മൂന്ന് ദിവസം നീളുന്ന പിറന്നാളാഘോഷങ്ങള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.


ലാല്‍കെയേഴ്സ്  സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും , ട്രഷറര്‍ അരുണ്‍ജിനെയ്യാര്‍ നന്ദിയും പറഞ്ഞു.  വിവിധ കലാപരിപാടികളോടെ നടന്ന ജന്മദിനാഘോഷപരിപാടികള്‍ക്ക് ജയ്സണ്‍, ഗോപേഷ് അടൂര്‍,അരുണ്‍തൈകാട്ടില്‍ , വിപിന്‍, വിഷ്ണുവിജയന്‍, ഹരി, നിധിന്‍ തന്‍പി,വൈശാഖ് ,അഖില്‍,നന്ദന്‍ എന്നിവര്‍ നേത്യത്വം നല്‍കി.


കിരീടം ഉണ്ണി,തോമസ് ഫിലിപ്പ് ,ഭവിത്, ലിബിജെയ്സണ്‍, ഡോക്ടര്‍ അരുണ്‍,അമല്‍ ജിതിന്‍ എന്നിവര്‍ നിയന്ത്രിച്ചു.

Advertisment