/sathyam/media/media_files/2025/12/28/anusmarfanam-2025-12-28-14-38-09.jpg)
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണ സമ്മേളനവും സംഘടനാ തിരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിക്കുന്നു. ഡിസംബർ 28 ഞായറാഴ്ച രാത്രി 7:30-ന് മനാമയിലെ എം.സി.എം.എ ഹാളിലാണ് പരിപാടി.
കേരളത്തിന്റെ വികസന ഭൂപടം വരച്ചുചേർത്ത ഭരണാധികാരിയായ കെ. കരുണാകരന്റെയും, പരിസ്ഥിതി-സാമൂഹിക വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഉയർത്തിപ്പിടിച്ച പി.ടി. തോമസിന്റെയും ഓർമകൾ പുതുക്കുക എന്നതാണ് അനുസ്മരണത്തിന്റെ ലക്ഷ്യം.
​ഐ.വൈ.സി.സി സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഏരിയ തിരഞ്ഞെടുപ്പ് കൺവെൻഷനും ഇതോടൊപ്പം നടക്കും. ഐ.വൈ.സി.സിയുടെ വരാനിരിക്കുന്ന പ്രവർത്തന പരിപാടികൾക്ക് കൺവെൻഷൻ രൂപരേഖ തയ്യാറാക്കും. തുടർന്ന് അടുത്ത ഒരു വർഷത്തേക്കുള്ള ഏരിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ദേശീയ സമ്മേളനം വിളിച്ചുചേർത്ത് പുതിയ ദേശീയ ഭാരവാഹികളെയും അടുത്ത ഒരു വർഷത്തേക്ക് തിരഞ്ഞെടുക്കുന്നതാണ്.
വർഷാവർഷം കമ്മിറ്റി മാറുന്ന ജനാധിപത്യ രീതിയാണ് 13 വർഷമായി സംഘടന പിന്തുടരുന്നത്. പ്രവാസലോകത്തെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതുന്ന ചടങ്ങിൽ ഐ.വൈ.സി.സിയുടെ കേന്ദ്ര-ഏരിയ നേതാക്കൾ സംബന്ധിക്കും. മനാമ ഏരിയയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഏരിയ പ്രസിഡന്റ് റാസിബ് വേളം, ജനറൽ സെക്രട്ടറി ഷിജിൽ പെരുമാച്ചേരി, ട്രഷറർ ഹാരിസ് മാവൂർ എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us