മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജയന്തി ആഘോഷം;എം എൻ കാരശ്ശേരി ബഹ്‌റൈനിൽ എത്തി

New Update
30210163-872a-46d7-b45b-20065cf58d2b

മനാമ : ബഹ്‌റൈനിലെ മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ  ബി എം സി യുടെ സഹകരണത്തോടെ ഗാന്ധി ജയന്തി ആഘോഷം നാളെ സംഘടിപ്പിക്കുമെന്ന്  ഫോറം പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ, ജനറല് കൺവീനർ എബി തോമസ് എന്നിവർ അറിയിച്ചു.....

Advertisment

നാളെ ഒക്ടോബർ 24 ന്  വൈകീട്ട് 7 മണി മുതൽ സെഗയ്യ ബി എം സി ഹാളിൽ വച്ചാണ് പരിപാടി നടക്കുക. പ്രമുഖ   ഗാന്ധിയനും ചിന്തകനും പ്രഭാഷകനുമായ  എം എൻ കാരശ്ശേരി മുഖ്യാതിഥിയായി പങ്കെടുക്കും.'മാനവികത വർത്തമാനകാലത്തിൽ' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.

karasseri babhrin

തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുള്ളതായി സംഘാടകർ പറഞ്ഞു. ഗാന്ധിയൻ ചിന്തകൾക്കും ആദര്ശങ്ങള്ക്കും ഏറെ പ്രസക്തിയുള്ള സമകാലീന കാലഘട്ടത്തിൽ പ്രവാസലോകത്ത് നടക്കുന്ന ഗാന്ധിയൻ പ്രവർത്തനങ്ങളിൽ എല്ലാ പ്രവാസികളും സഹകരിക്കണമെന്നും പരിപാടിയിൽ  സാന്നിധ്യം ഉണ്ടാകണെമന്നും സംഘാടകർ അഭ്യർഥിച്ചു..എം.എൻ കാരശ്ശേരിക്ക് ബഹ്റൈൻ എയർപോർട്ടിൽ ഭാരവാഹികൾ സ്വീകരിച്ചു.

Advertisment