ബഹ്റൈനിൽ സംഘടനാ അംഗത്തിന് ആശ്വാസമായി മൈത്രി ബഹ്റൈൻ മാതൃകയായി

New Update
MYTHRI BHAHARIN

മനാമ: മൈത്രി അംഗത്തിന്റെ ഭാര്യയുടെ തുടർ ചികിത്സയ്ക്ക്  മൈത്രി ഗ്രൂപ്പ് അംഗങ്ങളുടെയും സുമനസ്സുകളുടെയും സഹായത്തോടെ സ്വരൂപിച്ച ഫണ്ട് മൈത്രിയുടെ പ്രസിഡണ്ട് സലീം തയ്യലിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ചാരിറ്റി കൺവീനർ അൻവർ ശുരനാട് കൈമാറി

Advertisment

മൈത്രി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ,അബ്ദുൽ സലീം,ഷബീർ ,നവാസ് കുണ്ടറ , നൗഷാദ് തയ്യിൽ,അജാസ് മഞ്ഞപ്പാറ, ഷാജഹാൻ എന്നിവർ സന്നിഹിതരായിരുന്നു

മൈത്രി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും സഹായിച്ച സഹകരിച്ചവർക്കും ചടങ്ങിൽ പങ്കെടുത്തവർക്കും മൈത്രി ട്രഷറർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു

Advertisment