മൈത്രി ബഹ്റൈൻ എജുക്കേഷണൽ എക്സലൻസ്‌ അവാർഡുകൾ വിതരണം ചെയ്തു

New Update
08b1bf31-91f4-4fdc-8e50-668c4b2f09f8

ബഹ്റൈൻ : കഴിഞ്ഞ വർഷം എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മൈത്രിയിലെ അംഗങ്ങളുടെ കുട്ടികളെ മൊമന്റോയും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.

Advertisment

സൽമാബാദ് അൽ ഹിലാൽ  മെഡിക്കൽ സെൻ്റർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ: ബിനു മണ്ണിൽഉദ്‌ഘാടനം നിർവഹിച്ചു

ധാർമിക ബോധമുള്ള കുട്ടികളെ വളർത്തിയെടുക്കുന്നതിലും അവരുടെ ഭാവിയെ സുരക്ഷിതമാക്കുന്നതിലും മാതാപിതാക്കളുടെ ശ്രദ്ധയുണ്ടാകണമെന്ന് പ്രഭാഷണ മധ്യേ സദസ്സിനെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.  ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ ചീഫ് ഗസ്റ്റായി പങ്കെടുത്ത് സംസാരിച്ചു

dfc078c7-450b-40a9-93c0-eb5a1823c658

ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ,ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ ,സാമൂഹിക പ്രവർത്തകൻ കെ ടി സലിം,മാധ്യമ പ്രവർത്തകൻ 
ഇ വി രാജീവൻ,എന്നിവർ മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി. ഡോക്ടറേറ്റ് നേടിയ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോനെ ചടങ്ങിൽ മൈത്രി ബഹ്റൈൻ അനുമോദിച്ചു

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നവാസ് കുണ്ടറയുടെ  ആമുഖപ്രഭാഷണത്തോട തുടങ്ങിയ ചടങ്ങ് മൈത്രി പ്രസിഡണ്ട് സലീം തയ്യലിന്റെ അദ്ധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി സക്കിർ ഹുസൈൻ സ്വാഗതം പ്രഭാഷണം നടത്തുകയും ചെയ്തു

സിംഗപ്പൂരിൽ വെച്ച് നടന്ന യംഗ് ഇൻഫ്ളുവൻസർ ഓഫ് ദ ഇയർ- 2025 അവാർഡ് കരസ്ഥമാക്കിയ  നസറുള്ള നൗഷദിന് മൈത്രിയുടെ ആദരം നൽകി .

b0f6bf4f-7791-4972-85a5-f6e380d78e0b

സാമൂഹിക പ്രവർത്തകൻ കെ ടി സലിം,മാധ്യമ പ്രവർത്തകൻ ഇ വി രാജീവൻ, വൈസ്. പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ,രക്ഷാധികാരികളായ സയ്ദ് റമദാൻ നദവി, ഷിബു പത്തനംതിട്ട, സിബിൻ സലിം , ചാരിറ്റി കൺവീനർ അൻവർ ശൂരനാട് എന്നിവർ ആശംസകൾ നൽകി സംസാരിച്ചു.

ചീഫ് കോഡിനേറ്റർ സുനിൽ ബാബുവിന്റെ നേതൃത്വത്തിൽ  ജോയിന്റ് സെക്രട്ടറി ഷബീർ അലി,അസിസ്റ്റന്റ് ട്രഷറർ ഷാജഹാൻ, മെമ്പർ ഷിപ്പ് കൺവീനർ അബ്ദുൽ സലിം, മീഡിയ കൺവീനർ ഫരീദ് മീരാൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ  നിസാം തേവലക്കര, നിസാർ വടക്കുംതല, അൻസാർ തേവലക്കര, അജാസ് മഞ്ഞപ്പാറ, ഷിറോസ് മഞ്ഞപ്പാറ, നൗഷാദ് തയ്യിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃതം നൽകി, മൈത്രി ട്രഷറർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു

Advertisment