ബഹ്റൈൻ: സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ മൈത്രി ബഹ്റൈൻ അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തത്.
നിലവിലെ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പറയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജോയിൻ സെക്രട്ടറി സലീം തയ്യിലും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അബ്ദുൽ ബാരിയും അവതരിപ്പിച്ചു
മൈത്രി രക്ഷാധികാരി സയ്യിദ് റമദാൻ നദ്‌വി റിട്ടേണിംഗ് ഓഫീസാറായി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി പുതിയ ഭാരവാഹികളായി പ്രസിഡന്റ് സലിം തയ്യിൽ, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ട്രഷറർ അബ്ദുൽബാരി വൈസ് പ്രസിഡന്റ്‌നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോഓർഡിനേറ്റർ സുനിൽ ബാബു
ജോയിന്റ് സെക്രട്ടറിമാർ ഷബീർ ക്ലാപ്പന, ഷിബു ബഷീർ അസിസ്റ്റന്റ് ട്രഷർ ഷാജഹാൻ ചാരിറ്റി കൺവീനർ അൻവർ ശൂരനാട് മെമ്പർഷിപ് കൺവീനഴ്സ് അബ്ദുൽ സലിം കരുനാഗപ്പള്ളി
റജബുദീൻ തേവലക്കര. എന്നിവരും
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി നവാസ് കുണ്ടറ,കോയിവിള മുഹമ്മദ് കുഞ്ഞ് അജാസ് മഞ്ഞപ്പാറ, ഷിറോസ് മഞ്ഞപ്പാറ,നൗഷാദ്,ഷറഫുദ്ദീൻഅസീസ്,അൻസാർ തേവലക്കര,ഫരീദ് മീരാൻ ,നിസാം പുള്ളോട്ടിൽ ,ഇ കെ നിസാർ,അജുമൽ അലി ,എന്നിവരെയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും നിയുക്ത ട്രഷറർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു