മൈത്രി ബഹ്‌റൈൻ ബഹ്‌റൈൻ ദേശീയദിനാഘോഷം സംഘടിപ്പിച്ചു

New Update
6f13a022-4977-4eb9-8efc-1cb51def0b48

ബഹ്‌റൈൻ : ബഹ്‌റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മൈത്രി ബഹ്‌റൈൻ 16 ഡിസംബർ 2025 ചൊവ്വാഴ്ച രാവിലെ ട്യൂബ്ലിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികളോടൊപ്പം ദേശീയദിനാഘോഷം സംഘടിപ്പിച്ചു.

Advertisment

പരിപാടിയുടെ ഭാഗമായി തൊഴിലാളികൾക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. സൗഹൃദവും സഹോദര്യവും പങ്കുവെച്ചുകൊണ്ട് സംഘടിപ്പിച്ച ഈ ചടങ്ങ് തൊഴിലാളികൾക്ക് ആത്മവിശ്വാസവും സന്തോഷവും നൽകി.

മൈത്രി ബഹ്‌റൈൻ പ്രസിഡന്റ്‌ സലിം തയ്യിൽ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു ചീഫ് കോഓർഡിനേറ്റർ സുനിൽ ബാബു സന്ദേശം നൽകി. ട്രഷറർ അബ്ദുൽബാരി നന്ദി പറഞ്ഞു. ജോയിന്റ് സെക്രട്ടറി ഷബീർ ക്ലാപ്പന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷിറോസ് മഞ്ഞപ്പാറ, നൗഷാദ് തയ്യിൽ എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി. സാമൂഹിക പ്രതിബദ്ധതയോടെയും മനുഷ്യസ്നേഹത്തോടെയും പ്രവർത്തിക്കുന്ന മൈത്രി ബഹ്‌റൈന്റെ ഇത്തരം പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിനിടയിൽ ശ്രദ്ധേയമാകുന്നതായും സംഘടനാ നേതൃത്വം അറിയിച്ചു.

Advertisment