ഹൃദയാഘാതം: മാവേലിക്കര സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

മാവേലിക്കര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ നിര്യാതനായി

New Update
mohanan bhaskaran

മനാമ: മാവേലിക്കര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ നിര്യാതനായി. മോഹനന്‍ ഭാസ്‌കരന്‍ (54) ആണ് മരിച്ചത്. രാത്രിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Advertisment

ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ എസി മെക്കാനിക്കായി ജോലിചെയ്ത് വരികയായിരുന്നു. ബഹ്‌റൈൻ പ്രതിഭ വെസ്റ്റ് റിഫ യൂണിറ്റ് അംഗമാണ്.

മൃതദേഹം സൽമാനിയ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിഭ ഹെല്‍പ് ലൈനിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

Advertisment