മനാമ:വിവിധ ഗൾഫ് രാജ്യങ്ങളിൽ കോർത്തിണക്കിയ ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ചാപ്റ്റർ തൊഴിലാളി സഹോദരങ്ങൾക്ക് ഒന്നാം പെരുന്നാൾ ദിനം പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു. തൂബ്ലിയിലെ തൊഴിലാളി സഹോദരങ്ങൾക്ക് ഹമൂദ് ക്യാമ്പിൽ വെച്ചാണ് ഉച്ച ഭക്ഷണമായ ബിരിയാണി വിതരണം നടത്തിയത്.
/sathyam/media/media_files/2025/03/30/c1QrUKhT6HPF5ZIzeF5M.jpg)
ജിസിസിയിലുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ മേഘലയിലും ഗൾഫ് മലയാളി ഫെഡറേഷൻ സജീവമാണ് ജിസിസിയിലെ ഏത് വിഷയങ്ങൾക്കും നേരിട്ട് കണ്ണികളുള്ള സംഘടനയുടെ കീഴിൽ റംസാൻ മാസത്തിലും നിരവധി കാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ വിഷയങ്ങളിലും സജ്ജരാണ്.
/sathyam/media/media_files/2025/03/30/cpWvftRc7VhAPQn73CSw.jpg)
വിതരണ പരിപാടിയിൽ ബഹ്റൈൻ ചാപ്റ്റൻ ഭാരവാഹികളായഅജീഷ് കെ.വി, നെജീബ്കടലായി, സുരേഷ്, കാസിംപാടത്തെ കായിൽ, അൻവർ കണ്ണൂർ, മാത്യു ജോസഫ്, ജയിംസ് വർഗീസ്, സലാം മമ്പ്ര,
വനിതാ ഭാരവാഹികളായ: സുഹറ ശരീഫ്, മേരി വർഗീസ്, ഡെയ്സി ജോസ്, ജൂലിയറ്റ്, ശാരദ വിജയ്, സുമ അനീഷ് എന്നിവർ സഹകരിച്ചു..