New Update
/sathyam/media/media_files/2025/10/07/57eff512-7f4f-401d-8c6a-39e70a450b80-2025-10-07-19-11-36.jpg)
മനാമ: കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ 18 വയസ്സുള്ള മനാല്‍ മന്‍സൂറിന്റെ ആദ്യ കവിതാസമാഹാരം 'പെര്‍സ്പെക്റ്റീവ്: സീയിംഗ് ദി അണ്‍സീന്‍' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം അല്‍ ഖയാല്‍ ലോഞ്ചില്‍ സ്വിസ് ബെല്‍ ഹോട്ടലില്‍ നടന്നു.
Advertisment
പ്രമുഖ വ്യക്തിത്വങ്ങളടക്കം നൂറോളം പേരുടെ സാന്നിധ്യത്തില്‍ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ഗോപിനാഥ് മേനോന്‍ പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് മുഹമ്മദ് അലി ശുക്രി പുസ്തകം ഔപചാരികമായി തുറന്ന് മനാലിന് സമ്മാനിച്ചു.
ഖാലിദ് ജലാലും ജഹാംഗീറും ആശംസകള്‍ നേര്‍ന്നു. മഹ്ഫൂസ് മന്‍സൂര്‍ സ്വാഗത പ്രസംഗവും മുബാരിസ് മന്‍സൂര്‍ നന്ദി പ്രകാശനവും നടത്തി. കമാല്‍ മൊഹിയുദ്ദീനും മുഹമ്മദ് അലി ശുക്രിയും ചേര്‍ന്ന് സമാപനം നിര്‍വഹിച്ചു.