പരിസ്ഥിതി ദിനാഘോഷം നടത്തി മുഹറഖ് മലയാളി സമാജം

'പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യവും സമകാലിക സാഹചര്യത്തിൽ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിൽ മുഹറഖ് മലയാളി സമാജം  പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ചർച്ച സദസ്സ് സംഘടിപ്പിച്ചു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
1 mas bahrain

മുഹറഖ്: 'പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യവും സമകാലിക സാഹചര്യത്തിൽ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിൽ മുഹറഖ് മലയാളി സമാജം  പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ചർച്ച സദസ്സ് സംഘടിപ്പിച്ചു. എം എം എസ് ഓഫീസിൽ നടന്ന പരിപാടി മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളിക്കൊത്ത് ഉദ്‌ഘാടനം ചെയ്തു.

Advertisment

പ്രസിഡന്റ് അനസ് റഹിം അധ്യക്ഷൻ ആയിരുന്നു. പുതു തലമുറയെ പരിസ്ഥിതി സംരക്ഷണം നടത്തേണ്ട പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാർ ആക്കുവാൻ എല്ലാവരും ശ്രമിക്കണമെന്നും സംഘടനകൾ പരിസ്ഥിതി സംരക്ഷണ പരിപാടികൾ വ്യാപകമായി  സംഘടിപ്പിക്കണമെന്നും ചർച്ച സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു.

പരിസ്ഥിതി സംരക്ഷണ ഗാനം രാജീവ് വെള്ളിക്കോത്ത്, ദിവ്യ പ്രമോദ്, ഷീന നൗഫൽ എന്നിവർ ആലപിച്ചു. ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ, മുൻ പ്രസിഡന്റ് അൻവർ നിലമ്പൂർ, ദിവ്യ പ്രമോദ്, മൊയ്തീ ടിഎംസി എന്നിവർ സംസാരിച്ചു, സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.

Advertisment