ലാൽസൺ ഓർമ ദിനം: ഐ.വൈ.സി.സി - അൽ ഹിലാൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു

ലാൽസൺ ഓർമ ദിനം: ഐ.വൈ.സി.സി - അൽ ഹിലാൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു

New Update
iycc al hilal

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ ട്യൂബ്ലി - സൽമാബാദ് ഏരിയ പ്രസിഡന്റും, ദേശീയ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും ആയിരുന്ന തൃശൂർ പുള്ള് സ്വദേശി ലാൽസൺ പുള്ളിന്റെ അഞ്ചാം ചരമ വാർഷികത്തോട് അനുബന്ധിച്ച് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു ഏരിയ കമ്മിറ്റി നടത്തുന്ന സൗജ്യന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. 

Advertisment

ഐ.വൈ.സി.സി ബഹ്‌റൈൻ ട്യൂബ്ലി - സൽമാബാദ് ഏരിയ പ്രസിഡന്റ്‌ നവീൻ ചന്ദ്രന്റെ അധ്യക്ഷതയിൽ, ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം ബിജു ജോർജ് ഉദ്ഘാടനം ചെയ്തു. 

നവംബർ 8 മുതൽ 15  വരെ രാവിലെ 8.00 മണി മുതൽ ഉച്ചക്ക് 1.00 മണി വരെ തുടരുന്ന നിലയിലാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന മെഡിക്കൽ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 

വിവിധ ടെസ്റ്റുകളും, ഡോക്ടർ കൺസൽട്ടേഷനുമടക്കമുള്ള വിവിധ സേവനങ്ങൾ സൗജന്യമായാണ് ലഭ്യമാവുന്നത്.

പ്രവാസികളിലെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി നടത്തുന്ന ഇത്തരം മെഡിക്കൽ ക്യാമ്പുകൾ എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് മെഡിക്കൽ ക്യാമ്പിൽ വന്നവർ അഭിപ്രായപ്പെട്ടു. 

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ വൈസ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ സ്പോർട്സ് വിങ് കൺവീനർ റിനോ സ്കറിയ, ദേശീയ ഐ.ടി & മീഡിയ വിങ് കൺവീനർ ജമീൽ കണ്ണൂർ, ഹമദ് ടൌൺ ഏരിയ പ്രസിഡന്റ്‌ വിജയൻ ടി.പി, മുഹറഖ് ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ ചന്ദ്രോത്ത്, ഏരിയ അംഗം സുകുമാരൻ, ഷബീർ കണ്ണൂർ അടക്കമുള്ളവർ സംബന്ധിച്ചു. 

ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്‌കോളര്‍ഷിപ്പ്‌ നാലാം ഘട്ട പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു. ഹോസ്പിറ്റലിനുള്ള മൊമെന്റോ അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രതിനിധികൾക്ക് ബിജു ജോർജ് കൈമാറി.

ഏരിയ സെക്രട്ടറി ഷാഫി വയനാട് സ്വാഗതവും, ഏരിയ ട്രഷറർ ഫൈസൽ പട്ടാമ്പി നന്ദിയും പറഞ്ഞു.

മെഡിക്കൽ ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം. 35590391, 35019446, 39114530

Advertisment