പ്രിയ ചരിത്രകാരൻ എം.ജി.എസ് നാരായണൻ ഇനി ഓർമ്മകളിൽ മാത്രം അനുശോചന കുറിപ്പിൽ ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം

New Update
mgs narayan

മനാമ: ചരിത്രകാരനും എഴുത്തുകാരനുമായ ഈ മലപ്പുറത്തിൻ്റെ പൊന്നാനിക്കാരൻ സംസാരത്തിൽ  പ്രായത്തിൻ്റെ  അവശതകൾ  ഉണ്ടായിരുന്നെങ്കിലും ചരിത്ര ചിന്തകളിലെ ലിപികൾ ഏറെ മികച്ചതായിരുന്നു.

Advertisment

എം.ജി.എസ്.  ചെയർമാനായും , കെ.ഇ.എൻ ചീഫ് എഡിറ്ററായും,  എ.പി. കുഞ്ഞാമു എഡിറ്ററായും വചനം ബുക്സ്  പ്രസിദ്ധീകരിച്ച ,നിരവധി പ്രശസ്തരുടെ  സൃഷ്ട്ടികൾ അടങ്ങിയ  '1921 - 2021 കേരള മുസ്ലിംകൾ നൂറ്റാണ്ടിൻ്റെ ചരിത്രം ' ഏറെ മികവുറ്റതായിരുന്നു.


കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായി അക്കാദമിക് ജീവിതം ആരംഭിച്ചതോടെ  എം.ജി.എസ് - ഉം കോഴിക്കോട്ടുകാരനായി മാറി. സാഹിത്യകാരന്മാർക്കും , ചരിത്രകാരന്മാർക്കും , കലാകാരന്മാർക്കും ഹൃദയത്തിൽ എന്നും ഇടം കൊടുത്തിട്ടുള്ള സാഹിത്യ നഗരിയായ  കോഴിക്കോടിൻ്റെ  മണ്ണ്  ഈ ചരിത്രകാരനെയും ഹൃദ്യമായി സ്വീകരിച്ചു 


എം.ജി.എസ് - ന്റെ പണ്ഡിത സംഭാവനകൾ അസാധാരണമായ ആഴത്താലും , അവയുടെ സ്വഭാവത്താലും ശ്രദ്ധേയമാണ്.  കരിയറിൽ ഉടനീളം എം.ജി.എസ് നിരവധി പ്രധാന അക്കാദമിക് സ്ഥാനങ്ങൾ വഹിച്ചു.  2001 മുതൽ 2003 വരെ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ICHR) ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

എന്ന അദ്ദേഹത്തിൻ്റെ പ്രബന്ധം  ഏറെ സ്വാധീനമുള്ള ഒരു കൃതിയായി  മാറി . 800 നും 1124 നും ഇടയിലുള്ള കേരള ചരിത്രത്തിന്റെ സൂക്ഷ്മമായ പുനർനിർമ്മാണമാണ് അദ്ദേഹത്തിൻ്റെ  ഈ പഠനം വാഗ്ദാനം ചെയ്തത് .


ചരിത്ര വ്യാഖ്യാനങ്ങളെക്കുറിച്ചുള്ള വിമർശനാത്മക വീക്ഷണങ്ങൾ  അദ്ദേഹം തുറന്നു പറഞ്ഞു .അദ്ദേഹത്തിന്റെ വിശകലനങ്ങൾ പലപ്പോഴും പണ്ഡിത സംവാദങ്ങൾക്ക് കാരണമായിട്ടുണ്ട് . ചിലപ്പോഴൊക്കെ എം.ജി.എസ്. - ൻ്റെ ചില നിലപാടുകൾ  വിമർശനത്തിനും വിവാദത്തിനും കാരണമായി. ​എന്നിരുന്നാലും സ്വയം കണ്ടറിഞ്ഞു  നിലപാടുകളിൽ  മാറ്റം വരുത്താൻ  ദുരഭിമാനം അദ്ദേഹത്തിന്  ഒരിക്കലും തടസ്സമായില്ല . നിലപാടുകളുടെ കൃത്യതയും നിർഭയത്വവും അദ്ദേഹത്തിന്  നിരവധി ആരാധകരെ നേടിക്കൊടുത്തു.


അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ പ്രവർത്തനങ്ങൾ അക്കാദമിക് മേഖലയ്ക്ക് അപ്പുറത്തേക്കും വ്യാപിച്ചിരുന്നു . പ്രിയപ്പെട്ട ചരിത്രകാരന് ബഹ്‌റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം യാത്രാ മൊഴി അർപ്പിക്കുന്നു.

Advertisment