/sathyam/media/media_files/2025/12/19/290596ca-7ba7-47ab-866e-f31221bdb26c-2025-12-19-14-23-45.jpg)
മനാമ: എം എം ടി മലയാളി മനസ്സ് ബഹറിൻറെ 54ാം ദേശീയ ദിനവും സംഘടനയുടെ എട്ടാമത് വാർഷികവും സംയുക്തമായി സിഞ്ച് അൽ അഹ്‌ലി ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് ഡിസംബർ 16 ആം തീയതി വൈകിട്ട് 7 മണി മുതൽ സ്നേഹ സ്പർശം 2025 എന്ന പേരിൽ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. എം എം ടീമിൻറെ പ്രസിഡണ്ട് ശ്രീ ഫിറോസ് മാഹിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സംഘടനയുടെ രക്ഷാധികാരിയും ബഹറിനിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/12/19/b3021746-cf8d-46ae-9289-d893069ce8e9-2025-12-19-14-24-12.jpg)
പ്രവാസി ലീഗ് സെല്ലിന്റെ ബഹറിൻ ചാപ്റ്റർ പ്രസിഡണ്ടും ഗ്ലോബൽ പി ആർ ഓ യും ആയ സുധീർ തിരുനിലത്ത്, ബഹറിനിലെ ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിധ്യമായ ഫസൽ ഭായ് , പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പ്രസിഡണ്ടും സ്റ്റുഡൻസ്, ഫാമിലി കൗൺസിലറുമായ ബിനു ബിജു എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ എബിമോൻ യോഹന്നാൻ സ്വാഗതവും ജീന കൃതജ്ഞതയും അറിയിച്ചു.
എം എം ടീമിൻറെ സീനിയർ മെമ്പേഴ്സിനു മൊമെന്റോ നൽകി ആദരിച്ച ചടങ്ങിൽ വച്ച് ബഹ്റിനിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ സാബു ചിറമേലിനെ സ്നേഹ സ്പർശം 2025 അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ വെച്ച് ഓട്ടിസം ബാധിച്ച ഒരു കുട്ടിക്ക് സ്പീച്ച് തെറാപ്പിക്ക് ആവശ്യമായ സഹായം നൽകുകയും,ഈയിടെ ബഹ്റൈനിൽ വെച്ച് പിതാവ് മരണപ്പെട്ട മൂന്ന് കുട്ടികൾ അടങ്ങിയ കുടുംബത്തിന് സാമ്പത്തിക സഹായവും നൽകാൻ സാധിച്ചു
/filters:format(webp)/sathyam/media/media_files/2025/12/19/575bf9fc-c01d-4ecb-88f2-ed169b627db8-2025-12-19-14-24-35.jpg)
മലയാളത്തിന്റെ കോമഡി രാജാവ് ശ്രീ മഹേഷ് കുഞ്ഞുമോൻ നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ പരിപാടികൾ കാണികൾക്ക് ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു, മലയാളത്തിന്റെ പ്രമുഖ ഗായകനായ ശ്രീ മുഥൻ ഐഡിയ സ്റ്റാർ സിംഗർ ഫെയിം പാർവതി എന്നിവർ നയിച്ച ഗാനസന്ധ്യ ഗാനസ്വാദകർക്ക് ഒരു പുതിയ അനുഭവമായിരുന്നു. ഔറ യുടെ ബാനറിൽ അവതരിപ്പിച്ച പ്രോഗ്രാമുകൾക്ക് ഇഷിക പ്രദീപും , ധനേഷും അവതാരകരായിരുന്നു.പരിപാടികൾക്ക് എം എം ടീം കോർഡിനേറ്റർ ജി. ആനന്ദ്ൻ്റെ നേതൃത്വത്തിലുള്ള വാർഷിക ആഘോഷ കമ്മിറ്റി നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us