മുഹറക്ക് മലയാളി സമാജം കുടുംബാംഗങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു

New Update
muharab malayali samajam

ബഹ്റൈൻ : മുഹറക് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ബഹ്റൈനിലെ ചരിത്ര പ്രധാന സ്ഥലങ്ങളിലൂടെ ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.

Advertisment

ഗൾഫ് മേഖലയിലെ ആദ്യത്തെ പെട്രോളിയം ഖനനം ആരംഭിച്ച ഫസ്റ്റ് ഓയിൽ വെൽ, ട്രീ ഓഫ് ലൈഫ്, ഡ്രാഗൺ റോക്സ്, ക്യൂൻ ഓഫ് അറേബ്യ കത്തീഡ്രൽ ചർച്ച്, സല്ലാക്ക് സ്പ്രിങ്സ്, മൽക്കിയ ബീച്ച് തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലൂടെ ആയിരുന്നു വിനോദയാത്ര സംഘടിപ്പിച്ചത്.

പ്രസിഡണ്ട് അനസ് റഹീം, സെക്രട്ടറി സുനിൽകുമാർ, വൈസ് പ്രസിഡണ്ട് അബ്ദുൽ മൻഷീർ, ചാരിറ്റി കൺവീനർ പ്രമോദ് വടകര, സ്പോർട്സ് കൺവീനർ മൊയ്തീ ടി എം സി, ടൂർ കോഡിനേറ്റർമാരായ ശിവശങ്കർ, ശിഹാബ് കറുകപുത്തൂർ എന്നിവർ നേതൃത്വം നൽകി.

Advertisment