/sathyam/media/media_files/2025/10/12/13dd8322-596a-4cf8-acf0-001ffbcf1e58-2025-10-12-13-39-21.jpg)
ബഹ്‌റൈൻ: മുഹറഖ് മലയാളി സമാജം നടത്തി വന്ന ഓണാഘോഷം അഹ്‌ലൻ പൊന്നോണാഘോഷം വൈവിധ്യമാർന്ന പരിപാടികളോട് കൂടി സമാപിച്ചു, സെപ്റ്റംബർ ഒന്നിന് വിവിധ ഓൺലൈൻ മത്സരങ്ങളോട് കൂടി തുടങ്ങിയ ആഘോഷം ഒരു മാസങ്ങൾക്ക് ശേഷമാണു സമാപനം ആയത്.
മുഹറഖ് സയ്യാനി ഹാളിൽ നടന്ന പരിപാടി രാവിലെ 11 മണിക്ക് സദ്യയോട് കൂടി തുടങ്ങി രാത്രി 12 മണിക്ക് ആണ് അവസാനിച്ചത്, വനിതാ വേദി നേതൃത്വത്തിൽ നടത്തിയ പായസ മത്സരവും മഞ്ചാടി ബാലവേദി അണിയിച്ചൊരുക്കിയ കുട്ടിയോണം പരിപാടിയും പരിപാടിക്ക് മാറ്റ് കൂട്ടി, ഓണക്കാലത്തെ ഓർമ്മകൾ ഇരമ്പുന്ന കുടമടി മത്സരം, സുന്ദരിക്ക് പൊട്ട് തൊടീൽ, വടം വലി തുടങ്ങിയ നിരവധി ഗെയിമുകൾ അരങ്ങേറി, വൈകിട്ട് 7 മണിക്ക് വനിതാ വേദി, മഞ്ചാടി ബാലവേദി,സർഗ്ഗ വേദി എന്നി സബ് കമ്മറ്റികളുടെ നയന മനോഹരമായ നൃത്ത സംഗീത പരിപാടികൾ അരങ്ങേറി.
ബഹ്‌റൈൻ ചൂരക്കൂടി കളരി സംഘം വില്ല്യാപ്പള്ളി അവതരിപ്പിച്ച കളരി പയറ്റ് ശ്രദ്ദേയം ആയിരുന്നു, സാംസ്‌കാരിക സമ്മേളം പ്രസിഡന്റ് അനസ് റഹീമിന്റെ അദ്ധ്യക്ഷതയിൽ എം പി മുഹമ്മദ് ഹുസൈൻ ജനാഹി ഉദ്ഘാടനം ചെയ്തു, ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥി ആയിരുന്നു.
ഇന്ത്യൻ സ്കൂൾ എക്സികുട്ടീവ് അംഗം ബിജു ജോർജ്,സംഘടന ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ എന്നിവർ സംസാരിച്ചു, നിരവധി സാമൂഹിക സംഘടന നേതാക്കൾ സന്നിഹിതർ ആയിരുന്ന ചടങ്ങിൽ ഓണാഘോഷഭാഗമായി നടത്തിയ ഓൺലൈൻ തിരുവാതിര മത്സരം, ഓൺലൈൻ ഓണപ്പാട്ട് മത്സരം എന്നിവയുടെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
എം എം എസ് മലയാളം പാഠശാലയിൽ നിന്നും മുല്ല ബാച്ചിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു,സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.
ബഹ്‌റൈൻ തരംഗ് സംഗീത ടീമിന്റെ ഗാനമേളയോടെ പരിപാടി സമാപിച്ചു. മുൻ പ്രസിഡന്റുമാരായ ശിഹാബ് കറുകപുത്തൂർ, അൻവർ നിലമ്പൂർ, ഭാരവാഹികളായ അബ്ദുൽ മൻഷീർ, പ്രമോദ് കുമാർ വടകര,ബാഹിറ അനസ്, ഫിറോസ് വെളിയങ്കോട്, മൊയ്‌ദി ടി എം സി, മുഹമ്മദ് ഷാഫി, ഗോകുൽ കൃഷ്ണൻ, വനിതാ വേദി ഇഞ്ചാർജ്ജ് മുബീന മൻഷീർ, സൗമ്യ ശ്രീകുമാർ,ഷീന നൗസൽ എന്നിവർ നേതൃത്വം നൽകി.