/sathyam/media/media_files/2025/08/13/mukharaf-malayali-samajam-2025-08-13-13-27-02.jpg)
ബഹ്‌റൈൻ : ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനാഘോഷം മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെയും എം എം എസ് മഞ്ചാടി ബാലവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്നു, ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ചാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് പ്രസിഡന്റ് അനസ് റഹീം സെക്രട്ടറി സുനിൽ കുമാർ ട്രഷറർ ശിവശങ്കർ എന്നിവർ അറിയിച്ചു,
ദേശാഭക്തി ഉണർത്തുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രങ്ങൾ എന്നിവയൊക്കെ പുതു തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വൈവിദ്ധ്യമാർന്ന പരിപാടികൾ ആണ് ക്രമീകരിച്ചിരിക്കുന്നത്, പ്രസംഗ മത്സരം.
ദേശഭക്തി ഗാന മത്സരം, ഫാൻസി ഡ്രസ് മത്സരം,ക്വിസ് മത്സരം, ദേശഭക്തി നൃത്തങ്ങൾ തുടങ്ങിയ നിരവധി പരിപാടികൾ അരങ്ങേറും, വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക :35397102,34135170, 36938090, ബാഹിറ അനസ്, മുബീന മൻ ഷീർ, സൗമ്യ ശ്രീകുമാർ എന്നിവരാണ് പരിപാടിയുടെ കോർഡിനേറ്റെഴ്സ്.