ബഹ്‌റൈൻ: സംഗീത സ്നേഹികളായ നിരവധി ആളുകൾക്ക് പാടാനും പറയാനും അവസരം ഒരുക്കുന്നകലാഹൃദയം എന്ന മ്യൂസിക്കൽ ബാന്റിന്റെ സ്ഥാപകൻ കൊല്ലം സ്വദേശി ഹാരിസ് മോൻ ആണ്.
ബഹ്‌റൈനിലെ ഒരു പ്രമുഖ കമ്പനിയിലെ എംഇപി ജനറൽ മാനേജർ ആയി വർക്ക് ചെയ്യുന്ന അദ്ദേഹം 2005 ഇൽ ദുബായ് കരോക്കെ ക്ലബ് എന്ന പേരിൽ തുടങ്ങിയ മ്യൂസിക് ബാൻഡ് 2022 കലാഹൃദയം എന്ന പേരിൽ യുഎഇയിൽ പുനർ നാമകരണം ചെയ്തു ഇപ്പോളും പ്രവർത്തിക്കുന്നു.
മലയാളത്തിലെ അറിയപ്പെടുന്ന പല ഗായകരും സംഗീത സംവിധായകരും കലാഹൃദയത്തിന്റെ പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞ് അഭിനന്ദിച്ചിട്ടുണ്ട്. അതിൽ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റും ഉൾപ്പെടും.
ദുബായിലും വച്ച് നടക്കുന്ന സെഷനുകളിൽ യേശുദാസിന്റെ പാട്ടുകൾ മാത്രം ഉൾക്കൊണ്ട് സെക്ഷൻ, മുഹമ്മദ് റാഫിയുടെ സെഷൻ, പി. ജയചന്ദ്രൻ സെക്ഷൻ,എസ്. പി. ബി സെഷൻ ഒക്കെ നടത്തിക്കൊണ്ട് ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നതിലും പങ്കെടുത്തവരിൽ പുതുമ നിറയ്ക്കുന്നതിലും കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറേ മാസങ്ങളായി ബഹ്‌റൈനിലെ കലാഹൃദയം പുതിയ പാട്ടുകാരെ കണ്ടെത്തിക്കൊണ്ടും പഴയ ഗായിക ഗായകന്മാർക്ക് അവസരങ്ങൾ ഒരുക്കിക്കൊണ്ടും പ്രവർത്തിച്ചു സാംസ്കാരിക മണ്ഡലത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
റാമി റോസ് ഹോട്ടലിൽ എല്ലാ മാസവും നടക്കുന്ന സെഷനുകളിൽ ഒന്നായ ജനുവരിയിൽ മലയാളിക്ക് മറക്കാനാവാത്ത നമ്മെ വിട്ടുപിരിഞ്ഞ അനുഗ്രഹീത ഗായകൻ പി.ജയചന്ദ്രന്റെ പാട്ടുകൾ ഉൾപ്പെടുത്തി കൂടിയാണ് നടത്തിയത്.
.ഈ മാസത്തെ പരിപാടിയിൽ ഇ വി രാജീവൻ മുഖ്യാതിഥി ആയിരുന്നു. ഹാരിസ് മോൻ, ശ്രീലാൽ, മധുകേഷ്, ഫ്രാൻസിസ്, മനോജ് ബാഹുലേയൻ, ധ്യാൻ, അരുൺ തോമസ്, മനോജ് കുര്യൻ, നേഹലാ ഹാരിസ്, സിന്ധു, സുനിത, തുടങ്ങിയവർ പങ്കെടുത്തു. ഹാരിസ് മോൻ ചടങ്ങിന് നേതൃത്വം നൽകി.