ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും, ഡോ: രാജു നാരായണ സ്വാമി ഐ എ എസ് മുഖ്യ അതിഥി

New Update
raju narayana swami

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ചടങ്ങുകളുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശന കർമ്മം കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ്  കൂറുമുള്ളില്‍ നിർവഹിക്കുകയുണ്ടായി. 

Advertisment

ഈ ദിവസങ്ങളിൽ  വൈകിട്ട് 7.00 മണിമുതൽ നവരാത്രി ആഘോഷങ്ങളും, വിവിധയിനം കലാപരിപാടികളും ഉണ്ടായിരിക്കുമെന്നും തുടർന്ന് വിദ്യാരംഭ ദിവസമായ ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 4.30 മുതൽ സൊസൈറ്റിയിലെ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ പ്രമുഖ ഐ എ എസ് ഓഫീസറും, കേരള ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ  ഡോ:രാജുനാരായണ സ്വാമി ഐ എ എസ് കുരുന്നുകൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നു നൽകുകയും ചെയ്യും.

അന്നേദിവസം വൈകിട്ട് 7.00 മണി മുതൽ നടക്കുന്ന എജുക്കേഷൻ എക്സലൻസ് അവാർഡ് ദാന ചടങ്ങിൽ കുടുംബാംഗങ്ങളുടെ കുട്ടികളിൽ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, സൊസൈറ്റിയിലെ അധ്യാപകരെയും ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും രഞ്ജിത്ത് വാസപ്പൻ (3434 7514) ശിവജി ശിവദാസൻ (6699 4550) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Advertisment