/sathyam/media/media_files/2025/09/24/manama-navarathri-2025-09-24-15-54-05.jpg)
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും വർണ്ണാഭമായ തുടക്കം.
സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന ചടങ്ങുകളുടെ ഔദ്യോഗികമായ ഉദ്ഘാടന കർമം കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് ജോസഫ് ജോയി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/09/24/57348bd0-d210-41ef-9d26-b4b5dd794745-2025-09-24-15-55-37.jpg)
സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷനായിരുന്നു, സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും, വൈസ് ചെയർമാൻ സതീഷ് കുമാർ ആശംസ അറിയിക്കുകയും, നവരാത്രി ആഘോഷങ്ങളുടെ ജനറൽ കൺവീനർ രാജ് കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ കലാപരിപാടികളും, നവരാത്രി ആഘോഷങ്ങളും ഉണ്ടായിരിക്കുമെന്നും, വിദ്യാരംഭ ദിവസമായ ഒക്ടോബർ 2ന് രാവിലെ 4.30 മുതൽ പ്രമുഖ ഐ എ എസ് ഓഫീസറും കേരള ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോക്ടർ. രാജു നാരായണസ്വാമി ഐ എ എസ് കുരുന്നുകൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നു നൽകുമെന്നും നാവിൽ ആദ്യാക്ഷരം കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് കടക്കാൻ ഒരുങ്ങുന്ന എല്ലാ കുഞ്ഞുങ്ങളെയും സ്വാഗതം ചെയ്യുന്നു എന്നും സൊസൈറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
/filters:format(webp)/sathyam/media/media_files/2025/09/24/raju-narayana-swami-ias-2025-09-24-15-56-03.jpg)
കൂടുതൽ വിവരങ്ങൾക്കും വിദ്യാരംഭം രജിസ്ട്രേഷനും കൺവീനർ രഞ്ജിത്ത് വാസപ്പൻ (3434 7514) കോഡിനേറ്റർ ശിവജി ശിവദാസൻ
(6699 4550) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us