/sathyam/media/media_files/2026/01/14/voice-oh-tvm-2026-01-14-14-49-16.jpg)
മനാമ: ബഹ്‌റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ സാമൂഹിക–സാംസ്കാരിക സംഘടനയായ "വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്‌റൈൻ ഫോറം" (VOT) യുടെ 2026–2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനായുള്ള വാർഷിക ജനറൽ ബോഡി യോഗം, 2025 ഡിസംബർ 26-ന് സൽമാനിയയിലെ കലവറ റസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് നടന്നു. പ്രസിഡന്റ് സിബി കുര്യൻ തോമസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്: മനോജ് എം, യോഗ നടപടികൾ നിയന്ത്രിച്ചു.
യോഗത്തിൽ, ജനറൽ സെക്രട്ടറി: അരവിന്ദ് പി ജി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ: മണിലാൽ കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ബഹ്‌റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ ക്ഷേമത്തിനായി ശക്തമായി പ്രവർത്തിച്ചു വരുന്ന സംഘടനയായ VOT-യുടെ പുതിയ നേതൃത്വത്തെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഓഫീസ് ഭാരവാഹികൾ:
പ്രസിഡന്റ് – സിബി കുര്യൻ തോമസ്
വൈസ് പ്രസിഡന്റ് /മീഡിയ സെൽ കൺവീനർ- ആനന്ദ് വേണുഗോപാൽ നായർ
ജനറൽ സെക്രട്ടറി – വിനീഷ് എസ്
ട്രഷറർ – മണിലാൽ കെ
ജോയിന്റ് സെക്രട്ടറി – പ്രദീപ് മാധവൻ
മെമ്പർഷിപ്പ് സെക്രട്ടറി – പി.കെ ജയചന്ദ്രൻ
എന്റർടൈൻമെന്റ് സെക്രട്ടറി – അംജിത് എം
സ്പോർട്സ് സെക്രട്ടറി – ശരൺ മോഹൻ
ജീവകാരുണ്യ വിഭാഗം സെക്രട്ടറി – മൂർത്തി എസ് ദാസ്
ഗതാഗത വിഭാഗം സെക്രട്ടറി – അജിത്ത് കുമാർ
എക്സിക്യൂട്ടീവ് അംഗങ്ങൾ:
സെൻ ചന്ദ്രബാബു, ഷാംനാദ് അലി, ഷീബ ഹബീബ്, നിമ്മി എസ്. വി.
അതോടൊപ്പം VOT വനിത വേദി (2026–2028) യുടെ പുതിയ ഭാരവാഹികളെയും യോഗത്തിൽ പ്രഖ്യാപിച്ചു.
വനിത വിഭാഗം ഭാരവാഹികൾ:
പ്രസിഡന്റ് – ഷീബ ഹബീബ്
വൈസ് പ്രസിഡന്റ് – പ്രിയങ്ക മണികണ്ഠൻ
സെക്രട്ടറി – നിമ്മി എസ്. വി
ജോയിന്റ് സെക്രട്ടറി – മിനി സന്തോഷ്
എന്റർടൈൻമെന്റ് സെക്രട്ടറി – സുനി സെൽവരാജ്
മെമ്പർഷിപ്പ് സെക്രട്ടറി(s) – രഞ്ജിനി രാമചന്ദ്രൻ,രജനി രാജൻ
എക്സിക്യൂട്ടീവ് അംഗങ്ങൾ:
ഷബീല റസൂൽ, സന്ധ്യ സതീഷ്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട 2026–2028 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ്, ജനുവരി 16, 2026-ന് വൈകുന്നേരം 4 മണി മുതൽ സെഗായയിലെ കെ.സി.എ ഹാളിൽ സംഘടിപ്പിക്കുന്ന “സൗഹൃദരാവ് 2026” പരിപാടിയുടെ ഭാഗമായി നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.
പുതിയ കമ്മിറ്റിയുടെ കാലയളവിൽ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും കൂടുതൽ പ്രാധാന്യം നൽകി സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us