മനാമ: ബഹ്റൈനിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര സഹൃദയവേദിയുടെ വാർഷിക ജനറൽബോഡി യോഗം സഖയ കെ.സി.എ ഹാളിൽ ചേർന്നു. സംഘടനയുടെ പ്രസിഡന്റ് ആർ. പവിത്രന്റെ അധ്യക്ഷതയിൽ 18-04-2025 ന് ചേർന്ന യോഗത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.
2023-25 കാലയളവിലെ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എം. ശശിധരനും, വരവ് ചിലവ് കണക്കുകൾ ട്രഷറർ എം. എം ബാബുവും അവതരിപ്പിച്ചു.
2025-27 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ജനറൽ ബോഡിയിൽ വച്ച് തിരഞ്ഞെടുത്തു. അഷ്റഫ് എൻ.പി പ്രസിഡണ്ടും, പവിത്രൻ എം.സി ജനറൽ സെക്രട്ടറിയും, രഞ്ജിത്ത് വി.പി ട്രഷററും ആയി ചുമതലയേറ്റു.
ആർ. പവിത്രൻ, എം. ശശിധരൻ, എം. ശിവദാസ്, സജീവൻ പാക്കയിൽ, സുരേഷ് മണ്ടോടി (രക്ഷാധികാരികൾ) എം.എം ബാബു (വൈസ് പ്രസിഡണ്ട്), മുജീബ് റഹ്മാൻ (ജോയിന്റ് സെക്രട്ടറി), സുനിൽ വില്യാപ്പള്ളി (കലാ വിഭാഗം), ശ്രീജിത്ത് മൊകേരി (ചാരിറ്റി) അജേഷ് (മെമ്പർഷിപ്പ്) രാജേഷ് പി.എം (സ്പോർട്സ് & ഗെയിംസ്), വിനീഷ് എം.പി (മീഡിയ). എന്നീ ഭാരവാഹികൾ ഉൾപ്പെടുന്ന നിർവാഹക സമിതിക്കും, സുമേഷ് ആനേരിയുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു പ്രവർത്തകസമിതിക്കും രൂപം നൽകി.
ഷാജി വളയം, വിജയൻ കെ.ടി.കെ, പ്രകാശ് കുമാർ, രാജീവ് വാണിമേൽ, ശശി എം.കെ, ബിജു വി.പി, അശോകൻ പി.കെ, ഹരീന്ദ്രൻ കൂമുള്ളി, സുനിൽ എടച്ചേരി എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്. യോഗത്തിൽ വച്ച് സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവിധ നിർദ്ദേശങ്ങൾ അംഗങ്ങൾ മുന്നോട്ടുവച്ചു.