/sathyam/media/media_files/2026/01/22/omnmicc-vatfgh-2026-01-22-19-03-05.jpg)
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ) ബഹ്‌റൈൻ 2026 - 27 വർഷത്തേക്കുള്ള ദേശിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റായി റിച്ചി കളത്തുരേത്തിനെയും ജനറൽ സെക്രട്ടറിയായി സലിം അബുതാലിബിനെയും, ദേശീയ ട്രഷറർ ആയി ഷഫീഖ് സൈഫുദ്ദിനെയും ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: സ്റ്റെഫി മണ്ണിക്കരോട്ട്, ഷാഫി വയനാട് (വൈസ് പ്രസിഡന്റ്) രഞ്ജിത് മാഹി, ശരത്ത് ശശി കണ്ണൂർ, (ജോയിന്റ് സെക്രട്ടറി) സന്ദീപ് ശശീന്ദ്രൻ (അസി. ട്രഷറർ), രഞ്ജിത്ത് പേരാമ്പ്ര (ചാരിറ്റി വിങ് കൺവീനർ), ജമീൽ കണ്ണൂർ ( മെമ്പർഷിപ്പ് കൺവീനർ), അനൂബ് തങ്കച്ചൻ (ആർട്സ് വിങ് കൺവീനർ), മുഹമ്മദ് ആഷിക്ക് (സ്പോർട്സ് വിങ് കൺവീനർ), അലൻ കെ ഐസക്ക് (ഐ ടി & മീഡിയ വിങ് കൺവീനർ) ഷബീർ മുക്കൻ, സുനിൽ വില്യപ്പള്ളി ( ഇന്റേണൽ ഓഡിറ്റർ).
സൽമാനിയ ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരികളായിരുന്ന ഷിബിൻ തോമസ്, രഞ്ജിത്ത് മാഹി, ബെൻസി ഗനിയുഡ് തുടങ്ങിയവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us